---
title: "നടൻ ജയം രവിക്ക് കോടതിയിൽ ആശ്വാസം; ജീവനാംശത്തുക വെട്ടിക്കുറച്ചു, മക്കളെ കാണാൻ അനുമതി"
english_title: "Jayam Ravi Alimony Case: Court Orders 3 Lakh Per Month, Rejects 40 Lakh Demand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375164/jayam-ravi-aarti-divorce-case-alimony-court-order-chennai"
published_at: "2026-07-28T16:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68878ce84ca_jayam-ravi-aarti-divorce-case-alimony-court-order-chennai1.jpg"
keywords: ["Jayam Ravi", "Aarti", "Divorce Case", "Chennai Family Court", "Alimony", "Tamil Actor"]
---

# നടൻ ജയം രവിക്ക് കോടതിയിൽ ആശ്വാസം; ജീവനാംശത്തുക വെട്ടിക്കുറച്ചു, മക്കളെ കാണാൻ അനുമതി

> **Lead Summary:** **[**ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക് അനുകൂലമായ ഉത്തരവുമായി ചെന്നൈ കുടുംബ കോടതി. കേസ് തീരുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ട ആരതിയുടെ ഹർജി കോടതി തള്ളി.

## Article Content

**[**ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക് അനുകൂലമായ ഉത്തരവുമായി ചെന്നൈ കുടുംബ കോടതി. കേസ് തീരുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ട ആരതിയുടെ ഹർജി കോടതി തള്ളി.

പകരം പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് കോടതിയുടെ ഉത്തരവ്. കൂടാതെ, ജയം രവിക്ക് കൃത്യമായ വ്യവസ്ഥകളോടെ മക്കളെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. 2009 ജൂൺ 4-നായിരുന്നു പ്രശസ്ത എഡിറ്റർ മോഹന്റെ മകനായ ജയം രവിയും നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആരതിയും തമ്മിലുള്ള വിവാഹം നടന്നത്.

എന്നാൽ 15 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. തന്നെയും കുടുംബത്തെയും വർഷങ്ങളോളം ആരതിയും കുടുംബവും അടിമയെപ്പോലെയാണ് കരുതിയതെന്നും, അനാവശ്യ അപമാനങ്ങൾ സഹിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി നിയമപരമായ വിവാഹമോചനം ലഭിക്കുന്നതുവരെ സിനിമയിൽ നിന്നും വിട്ടുനിൽക്കുമെന്നും ജയം രവി വ്യക്തമാക്കിയിരുന്നു.

എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്നായിരുന്നു ആരതിയുടെ പ്രതികരണം. വിവാഹമോചന നടപടികൾ തുടരുന്നതിനിടയിലാണ് ജീവനാംശവുമായി ബന്ധപ്പെട്ട പുതിയ കോടതി ഉത്തരവ് വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375164/jayam-ravi-aarti-divorce-case-alimony-court-order-chennai)