---
title: "തരംഗമായി വിജയിയുടെ 'ജനനായകൻ'; ആഗോളതലത്തിൽ 250 കോടിയിലേക്ക്, കേരളത്തിൽ നിന്ന് മാത്രം 14 കോടി ക്ലബ്ബിൽ"
english_title: "Jananaayagan Box Office Collection: Vijay Movie Nears 250 Crore Worldwide"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375162/vijay-jananaayagan-box-office-collection-250-crore-kerala"
published_at: "2026-07-28T16:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6885b686ec7_vijay-jananaayagan-box-office-collection-250-crore-kerala.jpg"
keywords: ["Vijay", "Jananaayagan", "Box Office Collection", "Tamil Movie", "H Vinoth", "Kollywood"]
---

# തരംഗമായി വിജയിയുടെ 'ജനനായകൻ'; ആഗോളതലത്തിൽ 250 കോടിയിലേക്ക്, കേരളത്തിൽ നിന്ന് മാത്രം 14 കോടി ക്ലബ്ബിൽ

> **Lead Summary:** **[**തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം തിയേറ്ററുകളിലെത്തിയ ദളപതി വിജയ് ചിത്രം 'ജനനായകൻ' ബോക്സോഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. ലോകമെമ്പാടുമുള്ള കളക്ഷൻ 250 കോടി രൂപയിലേക്ക് അടുക്കുമ്പോൾ, കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതിനോടകം 14 കോടിയിലധികം രൂപ വാരിക്കൂട്ടിക്കഴിഞ്ഞു.

## Article Content

**[**തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം തിയേറ്ററുകളിലെത്തിയ ദളപതി വിജയ് ചിത്രം 'ജനനായകൻ' ബോക്സോഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. ലോകമെമ്പാടുമുള്ള കളക്ഷൻ 250 കോടി രൂപയിലേക്ക് അടുക്കുമ്പോൾ, കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതിനോടകം 14 കോടിയിലധികം രൂപ വാരിക്കൂട്ടിക്കഴിഞ്ഞു.

റിലീസ് ചെയ്ത ദിവസം മുതൽ വാരാന്ത്യങ്ങളിലും തിയേറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവൃത്തിദിനമായ ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുൾ ഷോകളോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്.

പ്രായഭേദമന്യേ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ബിഗ് സ്ക്രീനിൽ കാണാനും ആഘോഷമാക്കാനും ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ത്യയിലെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി ഇതിനകം 5.8 മില്യൺ ടിക്കറ്റുകളാണ് വിറ്റുപോയത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

**പ്രധാന അണിയറ പ്രവർത്തകർ:**

*ഛായാഗ്രഹണം: സത്യൻ സൂര്യൻ*

*സംവിധാനം: എച്ച്. വിനോദ്*

*നിർമ്മാണം: വെങ്കട്ട് കെ. നാരായണ (കെ.വി.എൻ. പ്രൊഡക്ഷൻസ്)*

*ആക്ഷൻ: അനൽ അരശ്*

*കലാസംവിധാനം: വി. സെൽവ കുമാർ*

*കൊറിയോഗ്രാഫി: ശേഖർ, സുധൻ*

*ഗാനരചന: അറിവ്*

*കോസ്റ്റ്യൂം: പല്ലവി സിങ്*

*പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന*

*മേക്കപ്പ്: നാഗരാജ*

*പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ*

*പി.ആർ.ഒ & മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ*

### Related Links & Sources
- [Original Story Source](https://moviemax.in/news/375162/vijay-jananaayagan-box-office-collection-250-crore-kerala)