---
title: "കോമണർമാർക്ക് സുവർണാവസരം...; ബിഗ് ബോസ് മലയാളം സീസൺ 8, അഗ്നിപരീക്ഷ' ഓഗസ്റ്റ് 15ന് തുടങ്ങും"
english_title: "Bigg Boss Malayalam Season 8 Agnipareeksha Starts Aug 15 Commoners Entry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375161/bigg-boss-malayalam-season-8-agnipareeksha-aug-15-commoners"
published_at: "2026-07-28T16:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688615e64fb_bigg-boss-malayalam-season-8-agnipareeksha-aug-15-commoners.jpg"
keywords: ["Bigg Boss Malayalam Season 8", "Agnipareeksha", "Asianet", "Commoners"]
---

# കോമണർമാർക്ക് സുവർണാവസരം...; ബിഗ് ബോസ് മലയാളം സീസൺ 8, അഗ്നിപരീക്ഷ' ഓഗസ്റ്റ് 15ന് തുടങ്ങും

> **Lead Summary:** ** ബിഗ്** ബോസ് മലയാളം സീസൺ 8-ലേക്കുള്ള വാതിൽ തുറക്കുന്നു. പ്രധാന ഷോയ്ക്ക് മുന്നോടിയായി കോമണർ മത്സരാർത്ഥികളെ കണ്ടെത്താനുള്ള പ്രീ-ഷോ 'അഗ്നിപരീക്ഷ' ഓഗസ്റ്റ് 15 മുതൽ ഏഷ്യാനെറ്റിൽ ആരംഭിക്കും. ഔദ്യോഗിക കൗണ്ട് ഡൗൺ പോസ്റ്ററും ചാനൽ പുറത്തുവിട്ടു.

## Article Content

** ബിഗ്** ബോസ് മലയാളം സീസൺ 8-ലേക്കുള്ള വാതിൽ തുറക്കുന്നു. പ്രധാന ഷോയ്ക്ക് മുന്നോടിയായി കോമണർ മത്സരാർത്ഥികളെ കണ്ടെത്താനുള്ള പ്രീ-ഷോ 'അഗ്നിപരീക്ഷ' ഓഗസ്റ്റ് 15 മുതൽ ഏഷ്യാനെറ്റിൽ ആരംഭിക്കും. ഔദ്യോഗിക കൗണ്ട് ഡൗൺ പോസ്റ്ററും ചാനൽ പുറത്തുവിട്ടു.

ഇതുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ കോമണർ മത്സരാർത്ഥികൾ പങ്കെടുക്കുന്ന സീസണായിരിക്കും ബിഗ് ബോസ് മലയാളം സീസൺ 8. പ്രധാന സീസണിന് മുമ്പ് നിശ്ചിത എപ്പിസോഡുകളുള്ള സ്പിൻ ഓഫ് ഷോയായാണ് 'അഗ്നിപരീക്ഷ' ഒരുക്കുന്നത്.അഗ്നിപരീക്ഷ എങ്ങനെ?

സാധാരണക്കാരിൽ നിന്നുള്ള അപേക്ഷകരിൽ നിന്ന് സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് 45 മുതൽ 50 പേരെ വരെ 'അഗ്നിപരീക്ഷ'യിലേക്ക് തിരഞ്ഞെടുക്കും. ഇവർ ഷോയിൽ നേരിട്ട് മാറ്റുരയ്ക്കും. പ്രേക്ഷകർക്കും ഇവർക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. തെലുങ്ക് ബിഗ് ബോസിൽ 6 പേരെ ഇത്തരത്തിൽ നേരിട്ട് മെയിൻ സീസണിലേക്ക് തിരഞ്ഞെടുത്തിരുന്നു.ജഡ്ജസ്, റൂൾസ്, സെലക്ഷൻ

'അഗ്നിപരീക്ഷ'യിൽ 3 ജഡ്ജസും ഒരു അവതാരകയും ഉണ്ടാകും. മുൻ ബിഗ് ബോസ് വിന്നർമാർ, റണ്ണറപ്പുകൾ, ശ്രദ്ധ നേടിയ മുൻ മത്സരാർത്ഥികൾ എന്നിവരിൽ നിന്നാകും ഇവരെ തിരഞ്ഞെടുക്കുക. മത്സരാർത്ഥികൾക്ക് ഫിസിക്കൽ, മെന്റൽ, ഹ്യൂമർ, സംവാദം തുടങ്ങിയ വിവിധ ടാസ്കുകൾ നേരിടേണ്ടി വരും. ഓരോ പ്രകടനത്തിനും റെഡ്, യെല്ലോ, ഗ്രീൻ സിഗ്നലുകൾ നൽകും.

റെഡ് സിഗ്നൽ 3 എണ്ണം കിട്ടുന്നവർ ഷോയിൽ നിന്ന് പുറത്താകും. യെല്ലോ സിഗ്നൽ കിട്ടിയാൽ 'ഹോൾഡ്' ആയിരിക്കും. ഗ്രീൻ സിഗ്നൽ കിട്ടുന്നവർ 'സെലക്ട്' ആകും. ആറാമത്തെ എപ്പിസോഡ് മുതൽ ഓഡിയൻസ് വോട്ടിംഗും ആരംഭിക്കും. എല്ലാ ഘട്ടങ്ങളും വിജയകരമായി തരണം ചെയ്യുന്ന 3 മുതൽ അതിൽ കൂടുതൽ പേർ വരെ ബിഗ് ബോസ് മലയാളം സീസൺ 8-ലെ ഔദ്യോഗിക മത്സരാർത്ഥികളായി വീട്ടിലേക്ക് പ്രവേശിക്കും.കോമണർമാർക്ക് വലിയ അവസരം നൽകുന്ന ഈ പ്രീ-ഷോയിലൂടെ പുതുമുഖങ്ങൾക്ക് ബിഗ് ബോസ് വീട്ടിലേക്കുള്ള വഴി കൂടുതൽ തുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375161/bigg-boss-malayalam-season-8-agnipareeksha-aug-15-commoners)