---
title: "'പേളിക്ക് 4 ലക്ഷം പോയി, എനിക്ക് 70,000 പേരെയും; മറ്റുള്ളവർക്കായി വിഴുപ്പ് പേറേണ്ടതില്ല': അഖിൽ മാരാർ"
english_title: "Akhil Marar Alleges Sabu Jacob Misled Him, Slams Twenty20"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375112/akhil-marar-alleges-sabu-jacob-twenty20-controversy"
published_at: "2026-07-28T12:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685f15a4368_akhil-marar-alleges-sabu-jacob-twenty20-controversy.jpg"
keywords: ["Akhil Marar", "Sabu Jacob", "Twenty20", "Thrikkakara", "BJP", "Kerala Election", "Rajeev Chandrasekhar"]
---

# 'പേളിക്ക് 4 ലക്ഷം പോയി, എനിക്ക് 70,000 പേരെയും; മറ്റുള്ളവർക്കായി വിഴുപ്പ് പേറേണ്ടതില്ല': അഖിൽ മാരാർ

> **Lead Summary:** **[** ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും സമാനതകളില്ലാത്ത ഗുരുതര ആരോപണങ്ങളുമായി തൃക്കാക്കരയിലെ മുൻ എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. ബിജെപിയിൽ നിന്ന് വലിയ ഫണ്ട് സാബു ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും അത് തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കാണ് അയാൾ ഉപയോഗിച്ചതെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. താൻ രാഷ്ട്രീയമായി വലിയ രീതിയിൽ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും അഖിൽ ആരോപിച്ചു.

## Article Content

**[** ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും സമാനതകളില്ലാത്ത ഗുരുതര ആരോപണങ്ങളുമായി തൃക്കാക്കരയിലെ മുൻ എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. ബിജെപിയിൽ നിന്ന് വലിയ ഫണ്ട് സാബു ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും അത് തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കാണ് അയാൾ ഉപയോഗിച്ചതെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. താൻ രാഷ്ട്രീയമായി വലിയ രീതിയിൽ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും അഖിൽ ആരോപിച്ചു.

> "പേളി മാണിക്ക് 4 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടെങ്കിൽ ഈ വിവാദങ്ങൾ കാരണം എനിക്ക് 70,000 ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. എന്നെ സ്നേഹിച്ച ജനങ്ങളാണ് ഇപ്പോൾ എന്നെ തെറിവിളിക്കുന്നത്. സാബു ജേക്കബ് നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ ഞാൻ വിഴുപ്പ് പേറേണ്ട ആവശ്യമില്ല," - അഖിൽ രോഷത്തോടെ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വന്തമായി 20 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ബിഎംഡബ്ല്യു ബൈക്ക് വിൽക്കേണ്ടി വന്നതായി അഖിൽ മാരാർ പറഞ്ഞു. സാബു ജേക്കബ് തങ്ങൾക്ക് ചെറിയ തുക മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് പണം നൽകിയില്ല. പ്രചാരണത്തിന് ഓഫീസോ ആളുകളോ ഉണ്ടായിരുന്നില്ല. താൻ ഒറ്റയ്ക്ക് കാട്ടിക്കൂട്ടിയ ബഹളങ്ങളാണ് അവിടെ നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375112/akhil-marar-alleges-sabu-jacob-twenty20-controversy)