---
title: "'ബിജെപി അനുഭാവമുള്ളവരും മനുഷ്യരാണ്'; പേളിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നാദിറ മെഹ്റിൻ"
english_title: "Nadira Mehrin Supports Pearle Maaney Amid Jantar Mantar Row"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375105/nadira-mehrin-pearle-maaney-jantar-mantar-controversy-new"
published_at: "2026-07-28T12:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6859a0adcd2_nadira_.jpg"
keywords: ["Pearle Maaney", "Nadira Mehrin", "Jantar Mantar", "NEET Protest", "Cyber Attack", "Kerala Actress", "Social Media"]
---

# 'ബിജെപി അനുഭാവമുള്ളവരും മനുഷ്യരാണ്'; പേളിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നാദിറ മെഹ്റിൻ

> **Lead Summary:** [നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണി പങ്കുവെച്ച കുറിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

## Article Content

[നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണി പങ്കുവെച്ച കുറിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പേളിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ തൻ്റെ വ്യക്തമായ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്‌വുമണും ആക്ടിവിസ്റ്റുമായ നാദിറ മെഹ്റിൻ.

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വ്യക്തിപരമായി ആക്രമിക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും ആശയപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നാദിറ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

> "അഭിപ്രായം പറയാനുള്ള അവകാശം പേളിക്കിവിടെ നൽകിയിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. പേളി പറഞ്ഞ കാര്യം തെറ്റായി തോന്നുന്നുണ്ടെങ്കിലോ അത് നമ്മുടെ ആശയവുമായി യോജിക്കുന്നില്ലെങ്കിലോ അത് പ്രകടിപ്പിക്കാം.

> എന്നാൽ വ്യക്തിപരമായി കുടുംബത്തെയും കുട്ടികളെയും ആക്ഷേപിക്കുന്നത് തീർത്തും മോശമാണ്. നിങ്ങളത് ചെയ്യരുത്, കാരണം ബിജെപി അനുഭാവമുള്ള മനുഷ്യരും മനുഷ്യരാണ്. അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്," - നാദിറ വ്യക്തമാക്കി.

സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോട് 'ഒരു ലക്ഷ്യവും ജീവനേക്കാൾ വലുതല്ല, വീട്ടിലേക്ക് മടങ്ങുക' എന്നായിരുന്നു പേളി കുറിച്ച് പോസ്റ്റ് ചെയ്തത്. ഇതിനെ വിമർശിച്ചവരെ പേളി ബ്ലോക്ക് ചെയ്തതും, പിന്നീട് തന്റെ ഇഷ്ടനിറം 'കാവിയാണെന്ന്' പ്രഖ്യാപിച്ചതുമെല്ലാം പേളിക്കെതിരെയുള്ള പ്രതിഷേധം ഇരട്ടിയാക്കി. തുടർന്ന് ഇൻസ്റ്റഗ്രാമിൽ മാത്രം നാല് ലക്ഷത്തോളം (5.7 മില്യണിൽ നിന്ന് 5.3 മില്യണിലേക്ക്) ഫോളോവേഴ്സിനെയാണ് പേളിക്ക് നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375105/nadira-mehrin-pearle-maaney-jantar-mantar-controversy-new)