---
title: "'പരാജയപ്പെട്ട സംവിധായകൻ' പരാമർശം: സിബി മലയിലിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് പേളി മാണി"
english_title: "Pearle Maaney Clarifies Failed Filmmaker Comment Was Not About Sibi Malayil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375104/pearle-maaney-clarifies-sibi-malayil-comment-controversy"
published_at: "2026-07-28T12:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68543c24d91_pearle-maaney-clarifies-sibi-malayil-comment-controversy.jpg"
keywords: ["Pearle Maaney", "Sibi Malayil", "Jo Sibi Malayil", "Mollywood Controversy"]
---

# 'പരാജയപ്പെട്ട സംവിധായകൻ' പരാമർശം: സിബി മലയിലിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് പേളി മാണി

> **Lead Summary:** **[**തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ എഴുതിയ ആളെയാണ് 'പരാജയപ്പെട്ട ചലച്ചിത്രകാരൻ' എന്ന് വിശേഷിപ്പിച്ചതെന്നും, അതിൽ താൻ ഏറെ ബഹുമാനിക്കുന്ന സംവിധായകൻ സിബി മലയിലിന്റെ പേര് എങ്ങനെ കടന്നുവന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും നത്രിയും അവതാരകയുമായ പേളി മാണി വ്യക്തമാക്കി. യുട്യൂബ് വീഡിയോയിലൂടെയാണ് വിവാദങ്ങളിൽ താരം വിശദീകരണം നൽകിയത്.

## Article Content

**[**തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ എഴുതിയ ആളെയാണ് 'പരാജയപ്പെട്ട ചലച്ചിത്രകാരൻ' എന്ന് വിശേഷിപ്പിച്ചതെന്നും, അതിൽ താൻ ഏറെ ബഹുമാനിക്കുന്ന സംവിധായകൻ സിബി മലയിലിന്റെ പേര് എങ്ങനെ കടന്നുവന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും നത്രിയും അവതാരകയുമായ പേളി മാണി വ്യക്തമാക്കി. യുട്യൂബ് വീഡിയോയിലൂടെയാണ് വിവാദങ്ങളിൽ താരം വിശദീകരണം നൽകിയത്.

ഒരാളെ അത്തരത്തിൽ വിളിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച പേളി, നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ സുരക്ഷിതരായിരിക്കണമെന്ന് ഉദ്ദേശിച്ചുമാത്രമാണ് താൻ കുറിപ്പ് പങ്കുവെച്ചതെന്നും, എന്നാൽ അത് പൂർണ്ണമായി വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും പറഞ്ഞു.

രാത്രി പതിനൊന്ന മണിയോടെയാണ് താനത് പോസ്റ്റ് ചെയ്തതെന്നും, ഭൂരിഭാഗം പേരും അതിന്റെ നല്ല വശം കണ്ടപ്പോൾ കുറച്ചുപേർ വ്യാഖ്യാനങ്ങളുമായി രംഗത്തെത്തുകയായിരുന്നെന്നും പേളി വ്യക്തമാക്കി. റീൽസുകളിലെയും മറ്റും ദൃശ്യങ്ങൾ നൽകിയ ഭയത്തിൽ നിന്നും വേദനയിൽ നിന്നുമാണ് താൻ ആ പോസ്റ്റിട്ടത്. അല്ലാതെ വിദ്യാർഥികളോട് സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയല്ല ഉണ്ടായത്.

എന്നാൽ പിന്നീട് പലരും വ്യാഖ്യാനങ്ങളുമായി എത്തിയത് വലിയ വേദനയുണ്ടാക്കിയെന്നും സത്യം ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ എന്നും പേളി കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിലിനെ താൻ ഒരിക്കലും അങ്ങനെ പറയില്ലെന്നും അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് താനെന്നും പേളി വ്യക്തമാക്കി.

സിബി മലയിൽ സാർ ഇത് കാണുന്നുണ്ടെങ്കിൽ താൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണെന്ന് വ്യക്തമാക്കിയ താരം, സോഷ്യൽ മീഡിയ ഒരു പൊതു പ്ലാറ്റ്‌ഫോം ആയതുകൊണ്ട് തന്നെ ആളുകൾ വിമർശിക്കുന്നത് നിർത്തണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട പേളിയുടെ പോസ്റ്റിനെ തുടർന്ന് സിബി മലയിലിന്റെ മകൻ ജോയും പേളിയും തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കമുണ്ടായിരുന്നു. ജന്തർമന്തറിലെ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് വിദ്യാർഥികൾ അക്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് പേളി ആവശ്യപ്പെട്ടതിനെ ജോ വിമർശിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിന് മറുപടി നൽകവെയാണ് പേളി 'പരാജയപ്പെട്ട സംവിധായകൻ' എന്ന് പരാമർശിച്ചതും, അത് തന്റെ പിതാവിനെക്കുറിച്ചാണെന്ന് ജോ തിരിച്ചടിച്ചതും.

ഈ വിവാദങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ പേളി മാണിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് താരത്തിന് നഷ്ടമായത്.

ഫെയ്‌സ്ബുക്ക്, യുട്യൂബ് പ്ലാറ്റ്‌ഫോമുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുറവുണ്ടായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വലിയ തോതിൽ പ്രതിഷേധം ഉയർന്നതോടെ പേളി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375104/pearle-maaney-clarifies-sibi-malayil-comment-controversy)