---
title: "'അഭിപ്രായം പറയാൻ സമ്മർദ്ദമുണ്ടായിരുന്നു,എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ...; ഒടുവിൽ വിശദീകരണവുമായി പേളി മാണി"
english_title: "Pearle Maaney Clarifies Jantar Mantar Post After Massive Unfollow Campaign"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375083/pearle-maaney-jantar-mantar-post-controversy-clarification"
published_at: "2026-07-28T11:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684ae4258d5_pearle-maaney-jantar-mantar-post-controversy-clarification.jpg"
keywords: ["Pearle Maaney", "Jantar Mantar", "CJP Protest", "Controversy", "Instagram", "Social Media"]
---

# 'അഭിപ്രായം പറയാൻ സമ്മർദ്ദമുണ്ടായിരുന്നു,എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ...; ഒടുവിൽ വിശദീകരണവുമായി പേളി മാണി

> **Lead Summary:** **[moviemax.in)]** ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ഒടുവിൽ വിശദീകരണവുമായി അവതാരകയും നടിയുമായ പേളി മാണി. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പാടില്ലെന്നതിനാലാണ് വ്യക്തത വരുത്തുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലാണ് പേളി വീഡിയോ പങ്കുവെച്ചത്.

## Article Content

**[moviemax.in)]** ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ഒടുവിൽ വിശദീകരണവുമായി അവതാരകയും നടിയുമായ പേളി മാണി. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പാടില്ലെന്നതിനാലാണ് വ്യക്തത വരുത്തുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലാണ് പേളി വീഡിയോ പങ്കുവെച്ചത്.

> വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് പേളി മാണി വീഡിയോയിൽ പറയുന്നു. "എല്ലാവരും വീട്ടിൽ പോവുക എന്നല്ല ഞാൻ ഉദ്ദേശിച്ചത്. അത് പറയാൻ ഞാൻ ആരുമല്ല. പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളും എന്നെ സ്നേഹിക്കുന്നവർ തെറ്റിദ്ധരിക്കരുത്," - പോസ്റ്റിലെ ഓരോ വരികളും എടുത്തു പറഞ്ഞാണ് പേളിയുടെ വിശദീകരണം.

> "ആർക്കും പരിക്കേൽക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല" എന്നായിരുന്നു പേളി ആദ്യം കുറിച്ചിരുന്നത്. ഇതിനൊപ്പം 'കമന്റ് സെക്ഷൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്' എന്നും പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് വിമർശനം ഭയന്ന് പേളി കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. ഇതോടെ സൈബർ ലോകത്ത് പേളിക്കെതിരെ അൺഫോളോ കാമ്പയിൻ ശക്തമാവുകയും ഏകദേശം അഞ്ച് ലക്ഷത്തോളം ആരാധകർ താരത്തെ അൺഫോളോ ചെയ്യുകയും ചെയ്തു. ഈ വലിയ തിരിച്ചടിയെ തുടർന്നാണ് ഇപ്പോൾ താരം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375083/pearle-maaney-jantar-mantar-post-controversy-clarification)