---
title: "ഓണം തൂക്കാൻ ദുൽഖർ എത്തുന്നു; മാസ്സ് ത്രില്ലറുമായി 'ഐ ആം ഗെയിം'  ഓഗസ്റ്റ് 20ന് "
english_title: "I Am Game Dulquer Salmaan Trailer Release Today, Onam 2026 Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375065/dulquer-salmaan-i-am-game-trailer-release-august-20-onam"
published_at: "2026-07-28T10:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683fd9a7a42_dulquer-salmaan-i-am-game-trailer-release-august-20-onam.jpg"
keywords: ["Latest News", "DulquerSalmaan", "IAmGame", "MalayalamMovie"]
---

# ഓണം തൂക്കാൻ ദുൽഖർ എത്തുന്നു; മാസ്സ് ത്രില്ലറുമായി 'ഐ ആം ഗെയിം'  ഓഗസ്റ്റ് 20ന് 

> **Lead Summary:** **[**ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്കായി ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം'ന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. താരത്തിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.

## Article Content

**[**ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്കായി ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം'ന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. താരത്തിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.

താരത്തിന്റെ സ്റ്റൈലിഷ് പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചത്. 2026 ഓഗസ്റ്റ് 20-ന് ഓണം റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് സംഭാഷണങ്ങൾ. മുൻപത്തെ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും സ്റ്റൈലിഷുമായ ഗെറ്റപ്പിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്.

ആക്ഷനും വി.എഫ്.എക്സിനും ഏറെ പ്രാധാന്യമുള്ള ഈ കൊമേഴ്സ്യൽ എന്റർടെയ്നറിന്റെ ട്രെയ്‌ലറിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/375065/dulquer-salmaan-i-am-game-trailer-release-august-20-onam)