---
title: "ആത്മകഥ എഴുതാനൊരുങ്ങി രജനികാന്ത്; പിന്നാലെ ജീവിതകഥ സിനിമയാക്കാനും ആലോചന"
english_title: "Rajinikanth Autobiography 2026: Jailer 2 Release Date, Hrithik Roshan Cameo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375053/rajinikanth-autobiography-jailer-2-release-october-15"
published_at: "2026-07-28T10:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68336906fb6_rajinikanth-autobiography-jailer-2-release-october-15.jpg"
keywords: ["Latest News", "Rajinikanth", "Jailer2", "Autobiography", "Nelson", "TamilCinema"]
---

# ആത്മകഥ എഴുതാനൊരുങ്ങി രജനികാന്ത്; പിന്നാലെ ജീവിതകഥ സിനിമയാക്കാനും ആലോചന

> **Lead Summary:** **[**നടൻ രജനികാന്ത് ആത്മകഥ എഴുതാനൊരുങ്ങുന്നു. അദ്ദേഹത്തോട് അടുപ്പമുള്ളവർ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ബാല്യകാല അനുഭവങ്ങൾ, സിനിമയിലേക്കുള്ള പ്രവേശനം, സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള വളർച്ച, വ്യക്തിജീവിതത്തിലെ വലിയ വഴിത്തിരിവുകൾ, പോരാട്ടങ്ങൾ എന്നിവയെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.

## Article Content

**[**നടൻ രജനികാന്ത് ആത്മകഥ എഴുതാനൊരുങ്ങുന്നു. അദ്ദേഹത്തോട് അടുപ്പമുള്ളവർ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ബാല്യകാല അനുഭവങ്ങൾ, സിനിമയിലേക്കുള്ള പ്രവേശനം, സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള വളർച്ച, വ്യക്തിജീവിതത്തിലെ വലിയ വഴിത്തിരിവുകൾ, പോരാട്ടങ്ങൾ എന്നിവയെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.

ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും രജനികാന്ത് ആത്മകഥാരചന തുടങ്ങിയതായി മകൾ സൗന്ദര്യയും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനകളും അണിയറയിൽ നടക്കുന്നുണ്ട്.

നിലവിൽ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന 'ജയിലർ 2' ചിത്രീകരണത്തിന്റെ തിരക്കിലാണ് രജനികാന്ത്. ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലേറെ നേടിയ 'ജയിലർ' ആദ്യഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷമെത്തുന്ന രണ്ടാം ഭാഗം ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തും.

ഈ വർഷം ജനുവരി 14-നാണ് പ്രൊമോ വീഡിയോയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതും മാർച്ചിൽ ചിത്രീകരണം ആരംഭിച്ചതും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹൃത്വിക് റോഷനും മലയാള താരം മോഹൻലാലും കാമിയോ വേഷങ്ങളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുമ്പോൾ, ആദ്യഭാഗത്തിൽ വിനായകൻ അവതരിപ്പിച്ച് ഏറെ ശ്രദ്ധനേടിയ വർമൻ എന്ന വില്ലൻ കഥാപാത്രം രണ്ടാം ഭാഗത്തിലുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/375053/rajinikanth-autobiography-jailer-2-release-october-15)