---
title: "9 വയസ് പ്രായവ്യത്യാസം, ബോളിവുഡിലും ക്രിക്കറ്റിലും പുതിയ പ്രണയകഥയോ? മൃണാൾ ഠാക്കൂറും യശ്വസി ജെയ്‌സ്വാളും ചർച്ചകളിൽ"
english_title: "Mrunal Thakur Yashasvi Jaiswal Dating Rumors Mumbai Cafe Viral Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375043/mrunal-thakur-yashasvi-jaiswal-dating-rumors-mumbai"
published_at: "2026-07-28T09:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6827e08e881_mrunal-thakur-yashasvi-jaiswal-dating-rumors-mumbai.jpg"
keywords: ["Mrunal Thakur", "Yashasvi Jaiswal", "Bollywood News", "Cricket", "Dating Rumors"]
---

# 9 വയസ് പ്രായവ്യത്യാസം, ബോളിവുഡിലും ക്രിക്കറ്റിലും പുതിയ പ്രണയകഥയോ? മൃണാൾ ഠാക്കൂറും യശ്വസി ജെയ്‌സ്വാളും ചർച്ചകളിൽ

> **Lead Summary:** **[**സിനിമയും ക്രിക്കറ്റും ഒരേ വേദിയിലെത്തുമ്പോൾ ആരാധകരുടെ ശ്രദ്ധ നേടുക സ്വാഭാവികമാണ്. ഒരിടയ്ക്ക് തെന്നിന്ത്യൻ താരം ധനുഷുമായുള്ള ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് നായിക മൃണാൾ ഠാക്കൂർ, ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവതുടർക്കൻ യശ്വസി ജെയ്‌സ്വാളുമായി ബന്ധപ്പെടുത്തി വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.

## Article Content

**[**സിനിമയും ക്രിക്കറ്റും ഒരേ വേദിയിലെത്തുമ്പോൾ ആരാധകരുടെ ശ്രദ്ധ നേടുക സ്വാഭാവികമാണ്. ഒരിടയ്ക്ക് തെന്നിന്ത്യൻ താരം ധനുഷുമായുള്ള ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് നായിക മൃണാൾ ഠാക്കൂർ, ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവതുടർക്കൻ യശ്വസി ജെയ്‌സ്വാളുമായി ബന്ധപ്പെടുത്തി വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.

മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ഒരു കഫേയിൽ ഇരുവരെയും ഒരേസമയം കണ്ടതാണ് പുതിയ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. കഫേയിൽ നിന്നും ജെയ്‌സ്വാൾ പുറത്തിറങ്ങി കാറിൽ പോകുന്നതും, തൊട്ടുപിന്നാലെ മൃണാളിനെ കാണുന്നതുമായ ദൃശ്യങ്ങൾ പാപ്പരാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്.

എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യങ്ങൾ പ്രചരിച്ചെങ്കിലും ഇരുവരും ഒരുമിച്ച് കാമറയ്ക്ക് മുന്നിൽ വന്നിട്ടില്ല. എങ്കിലും, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ ഇതിനകം തന്നെ പല ഊഹാപോഹങ്ങളും മെനഞ്ഞെടുത്തിട്ടുണ്ട്. ഇതോടൊപ്പം ഇരുവരുടെയും വയസിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. 33 വയസ്സുള്ള മൃണാൾ ഠാക്കൂറും 24 വയസ്സുകാരനായ യശസ്വി ജെയ്‌സ്വാളും തമ്മിലുള്ള പ്രായവ്യത്യാസമാണ് നെറ്റിസൺസ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

മുമ്പ് ധനുഷിന്റെ സിനിമകളുടെ പ്രീമിയറിനും പാക്കപ്പ് പാർട്ടികൾക്കും മൃണാൾ എത്തിയതും തുടർന്ന് ഇരുവരും തമ്മിൽ വിവാഹ വാർത്തകൾ പ്രചരിച്ചതും വലിയ ചർച്ചയായിരുന്നു. എന്നാൽ അധികം വൈകാതെ ആ അഭ്യൂഹങ്ങൾ കെട്ടടങ്ങുകയും ചെയ്തു.

നിലവിൽ യശസ്വി ജെയ്‌സ്വാളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പുതിയ വാർത്തകളോട് മൃണാളോ ജെയ്‌സ്വാളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ഉറ്റുനോക്കുന്ന ഈ പുതിയ സൗഹൃദം പ്രണയത്തിലേക്കാണോ വഴിമാറുന്നത് എന്നാണ് ആരാധകരുടെ സംശയം

### Related Links & Sources
- [Original Story Source](https://moviemax.in/news/375043/mrunal-thakur-yashasvi-jaiswal-dating-rumors-mumbai)