---
title: "ഏലിയന്റെ മാജിക് കാണാൻ ഇനി ദിനങ്ങൾ മാത്രം; 'പ്ലൂട്ടോ' ജൂലൈ 30 മുതൽ തിയേറ്ററുകളിൽ"
english_title: "Pluto Malayalam Movie 2026: Neeraj Madhav Altaf Salim Sci-Fi Comedy Release Date"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375041/pluto-malayalam-movie-neeraj-madhav-altaf-salim-release-july-30"
published_at: "2026-07-28T09:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6826c454bfa_pluto-malayalam-movie-neeraj-madhav-altaf-salim-release-july-30.jpg"
keywords: ["Latest News", "Pluto", "NeerajMadhav", "AltafSalim", "MalayalamMovie"]
---

# ഏലിയന്റെ മാജിക് കാണാൻ ഇനി ദിനങ്ങൾ മാത്രം; 'പ്ലൂട്ടോ' ജൂലൈ 30 മുതൽ തിയേറ്ററുകളിൽ

> **Lead Summary:** **[**മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ 'പ്ലൂട്ടോ' ജൂലൈ 30-ന് തിയേറ്ററുകളിലെത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

## Article Content

**[**മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ 'പ്ലൂട്ടോ' ജൂലൈ 30-ന് തിയേറ്ററുകളിലെത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീരജ് മാധവും അൽത്താഫ് സലിമുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'മദ്യം മാത്രം കുടിക്കുന്ന ഏലിയൻ' എന്ന വ്യത്യസ്തമായ കഥാപാത്രമായാണ് അൽത്താഫ് സലിം ട്രെയിലറിലെത്തുന്നത്.

ഏലിയന്റെ സൂപ്പർ പവർ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന നീരജ് മാധവിന്റെ കഥാപാത്രവും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവറും ആർഷ ബൈജു, സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

ടെക്നിക്കൽ മേന്മ കൊണ്ടും ചിത്രം ശ്രദ്ധേയമാണ്. നിയാസ് മുഹമ്മദ് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിംഗ് സനത് ശിവരാജും കൈകാര്യം ചെയ്യുന്നു. അർക്കാഡോയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

'ഫ്ലൈയിംഗ് പ്ലൂട്ടോ' ഒരുക്കുന്ന വി.എഫ്.എക്സ് രംഗങ്ങളും റോണക്സ് സേവ്യറിന്റെ പ്രോസ്തെറ്റിക്സ് മേക്കപ്പും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളാണ്. രാഖിൽ ആർട്ട് ഡയറക്ഷൻ, സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം, എപിയൻസ്, റോബിൻ ടോം സ്റ്റണ്ട് കോർഡിനേഷൻ, ശങ്കരൻ, സിദ്ധാർഥ് സൗണ്ട് ഡിസൈൻ, വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗ് എന്നിവരും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.

ജയകൃഷ്ണൻ ആർ.കെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കിഷോർ ആർ. കൃഷ്ണൻ, അനന്ദു സുരേഷ് ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ് എന്നിവർ പ്രൊഡക്ഷൻ ടീമിന്റെ ഭാഗമാണ്. സെഞ്ച്വറി ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ജി.സി.സിയിലും ബെർക്ഷെയർ ഡ്രീം ഹൗസ് മറ്റ് വിദേശരാജ്യങ്ങളിലും തിയേറ്ററുകളിൽ എത്തിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/375041/pluto-malayalam-movie-neeraj-madhav-altaf-salim-release-july-30)