---
title: "അവർക്കെല്ലാം സർക്കാർ ജോലി നൽകുമോ?  സെന്‍റിമെന്‍റസ് മാത്രം നോക്കി പലരും സർക്കാർ ജോലിക്കാരാകുന്നു; രൂക്ഷ വിമ‍ർശനവുമായി സന്തോഷ് പണ്ഡിറ്റ്"
english_title: "Santhosh Pandit Supports Karur Tragedy Job Appointment Cancellation High Court Verdict"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375006/santhosh-pandit-karur-tragedy-job-cancellation-high-court-verdict"
published_at: "2026-07-27T21:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6787cdab515_santhosh-pandit-karur-tragedy-job-cancellation-high-court-verdict.jpg"
keywords: ["Santhosh Pandit", "Karur Tragedy", "Tamil Nadu", "High Court", "Government Job", "PSC"]
---

# അവർക്കെല്ലാം സർക്കാർ ജോലി നൽകുമോ?  സെന്‍റിമെന്‍റസ് മാത്രം നോക്കി പലരും സർക്കാർ ജോലിക്കാരാകുന്നു; രൂക്ഷ വിമ‍ർശനവുമായി സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** ** ക**രൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് തമിഴ്നാട് സർക്കാർ നൽകിയ ജോലി നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ അനുകൂലിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

## Article Content

** ക**രൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് തമിഴ്നാട് സർക്കാർ നൽകിയ ജോലി നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ അനുകൂലിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്ന യുവതീയുവാക്കൾക്ക് അവസരം നൽകാതെ, ആരാധന മൂത്ത് നടനെ കാണാൻ വന്നപ്പോൾ തിരക്കിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുന്നത് എത്രത്തോളം ശരിയാണെന്ന് അദ്ദേഹം ചോദിച്ചു.

> "കേരളം ആയാലും തമിഴ്നാട് ആയാലും സെന്റിമെന്റ് മാത്രം നോക്കി പലർക്കും സർക്കാർ ജോലി കൊടുക്കുമ്പോൾ, പി.എസ്.സി എഴുതി കാത്തിരിക്കുന്നവർ സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണ് വാരി തിന്നുന്ന അവസ്ഥയാണ്. ഇത് വലിയ കഷ്ടമാണ്" എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എന്നാൽ ജോലിക്കിടെ പടക്ക നിർമാണശാലയിൽ തീപിടിച്ച് മരിക്കുന്നവർക്കും മറ്റു അപകടങ്ങളിൽ മരിക്കുന്നവർക്കും 2 ലക്ഷം രൂപ മാത്രമാണ് നൽകുന്നത്. ഈ ലോജിക് വെച്ചാൽ ഏത് അപകടത്തിൽ മരിച്ചവർക്കും സർക്കാർ ജോലി നൽകേണ്ടി വരില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

> "ഓപ്പറേഷൻ സമയത്ത് വയറ്റിൽ കത്രിക കുടുങ്ങിയാൽ അതിന് ഉത്തരവാദിയായ ഡോക്ടറിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം വാങ്ങുന്നതല്ലേ നല്ലത്?" എന്നും സന്തോഷ് പണ്ഡിറ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആശ്രിത നിയമനത്തിൽ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മധുര ഹൈക്കോടതി ബഞ്ച് നിയമന ഉത്തരവ് റദ്ദാക്കിയത്.

> എൻ.ടി.കെ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. "ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു. അവർക്കെല്ലാം സർക്കാർ ജോലി നൽകുമോ? 3 ലക്ഷത്തോളം യുവാക്കൾ ജോലിക്കായി പുറത്ത് കാത്ത് നിൽക്കുമ്പോൾ ഇത്തരത്തിൽ നിയമനം നൽകുന്നത് ശരിയാണോ" എന്ന് കോടതിയും ചോദിച്ചിരുന്നു.ജൂലൈ 10ന് കരൂരിൽ നടന്ന ചടങ്ങിൽ നടൻ വിജയ് ഒരു കുടുംബത്തിന് നേരിട്ട് നിയമന ഉത്തരവ് കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375006/santhosh-pandit-karur-tragedy-job-cancellation-high-court-verdict)