---
title: "അഭിനയ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട് ; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നവ്യ നായര്‍ , വൈറലായി താരത്തിന്റെ  കുറിപ്പ് "
english_title: "Two decades of acting career; Navya Nair thanks the fans and goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3750/two-decades-of-acting-career-navya-nair-thanks-the-fans-and-goes-viral"
published_at: "2021-10-06T12:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d44c781c7b_navya.jpg"
keywords: []
---

# അഭിനയ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട് ; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നവ്യ നായര്‍ , വൈറലായി താരത്തിന്റെ  കുറിപ്പ് 

> **Lead Summary:**  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍ . സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് . വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നെങ്കിലും അന്നും ഇന്നും മലയാളി മനസ്സുകളില്‍ നവ്യനായര്‍ ഏറെ പ്രിയപെട്ട അഭിനേത്രിയാണ് . താന്‍ സിനിമയിലെത്തിയിട്ട് 2 പതിറ്റാണ്ട് തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി എത്തിയിരുന്നു.

## Article Content

 മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍ . സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് . വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നെങ്കിലും അന്നും ഇന്നും മലയാളി മനസ്സുകളില്‍ നവ്യനായര്‍ ഏറെ പ്രിയപെട്ട അഭിനേത്രിയാണ് . താന്‍ സിനിമയിലെത്തിയിട്ട് 2 പതിറ്റാണ്ട് തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി എത്തിയിരുന്നു.

ഇപ്പോയിതാ നവ്യ നായര്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി ആരാധകരാണ് ഈ പോസ്റ്റ്‌ ഏറ്റെടുത്തിട്ടുള്ളത്. തന്റെ സിനിമകളുടെ പോസ്റ്ററുകളെല്ലാം ചേര്‍ത്തൊരുക്കിയ വീഡിയോയും നവ്യ പങ്കിട്ടിരുന്നു. നവ്യയുടെ 20 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി വീഡിയോ വൈറലായിരുന്നു**. 20 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത്. ഇന്നുവരെ തന്ന സ്നേഹത്തിനും കരുതലിനും നന്ദി.**

അച്ഛനെയും അമ്മയെയും ,കുടുംബാങ്ങങ്ങളെയും, ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമർശകരെയും ഓർക്കുന്നു, നന്ദി പറയുന്നു. എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ (സിബി അങ്കിൾ ) , ദിലീപേട്ടൻ , ഡേവിഡ് കാച്ചപ്പള്ളി ഡേവിഡ് അങ്കിൾ, സിയാദ്‌ കോക്കർ ((സിയദ് ഇക്ക ), ഡയറക്ടർ രഞ്ജിയേട്ടൻ എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന എല്ലാ സംവിധായകരെയും , നിർമാതാക്കളെയും , സഹതാരങ്ങളെയും ഓർക്കുന്നു നന്ദി പറയുന്നു. എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ , ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല.

രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദിയെന്നുമായിരുന്നു നവ്യ നായർ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴിലായി ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. സ്റ്റാര്‍ മാജിക് ഷോയില്‍ പങ്കെടുത്തതിന് ശേഷമായി നവ്യ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയെന്നായിരുന്നു ആരോപണം.

എഴുതിത്തയ്യാറാക്കിയ പ്രോഗ്രാമിനെ ആ സെന്‍സില്‍ എടുക്കാത്തവരോട് മൗനം പാലിക്കുന്നതാണ് നല്ലതെന്നായിരുന്നു നവ്യയോട് ആരാധകര്‍ പറഞ്ഞത്. സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. ദിലീപിനായി പുതിയ നായികയെ തിരയുന്നുവെന്നറിഞ്ഞപ്പോള്‍ നിരവധി ഫോട്ടോ ലഭിച്ചിരുന്നു. അതില്‍ നിന്നും നവ്യയുടെ ഫോട്ടോ തിരഞ്ഞെടുത്തത് മഞ്ജുവായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിന് ശേഷമായി നായികയായി നവ്യയെ തീരുമാനിക്കുകയായിരുന്നു. ഇഷ്ടത്തിലൂടെ തുടക്കം കുറിച്ച നവ്യയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. പിന്നീട് അങ്ങോട്ട്‌ മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/3750/two-decades-of-acting-career-navya-nair-thanks-the-fans-and-goes-viral)