---
title: "'രായനേക്കാൾ മികച്ച ചിത്രങ്ങൾ ആ വർഷം വന്നിട്ടുണ്ട്'; വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി ധനുഷ്"
english_title: "Dhanush Responds National Award Criticism Raayan Tamil Cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374970/dhanush-responds-national-award-criticism-raayan"
published_at: "2026-07-27T17:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6746430bb94_dhanush-responds-national-award-criticism-raayan.jpg"
keywords: ["Dhanush", "Raayan", "National Film Awards", "Tamil Cinema", "Captain Miller"]
---

# 'രായനേക്കാൾ മികച്ച ചിത്രങ്ങൾ ആ വർഷം വന്നിട്ടുണ്ട്'; വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി ധനുഷ്

> **Lead Summary:** **[ **തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'രായൻ' എന്ന ചിത്രത്തേക്കാൾ മികച്ച തമിഴ് സിനിമകൾ ആ വർഷം തിയേറ്ററുകളിൽ എത്തിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ധനുഷ്. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് ചെന്നൈയിൽ നടന്ന ചടങ്ങിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

## Article Content

**[ **തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'രായൻ' എന്ന ചിത്രത്തേക്കാൾ മികച്ച തമിഴ് സിനിമകൾ ആ വർഷം തിയേറ്ററുകളിൽ എത്തിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ധനുഷ്. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് ചെന്നൈയിൽ നടന്ന ചടങ്ങിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക പരാമർശവും 'രായന്' മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്. എന്നാൽ 'രായൻ' മികച്ച ചിത്രമായി തിരഞ്ഞെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 'മഹാരാജ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളാണ് ഇതിനേക്കാൾ അർഹതപ്പെട്ടതെന്നായിരുന്നു പ്രധാന ചർച്ച.

മറ്റ് ചിത്രങ്ങളുടെ ആരാധകർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനെ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്നും ധനുഷ് വ്യക്തമാക്കി. എന്നാൽ ഒരു തമിഴ് നടന് ഒരേ വർഷം രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതിനെ പോസിറ്റീവായി കണ്ട് തമിഴ് സിനിമാ ലോകം അത് ആഘോഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മുൻകാല കരിയറിനെക്കുറിച്ചും താരം സംസാരിച്ചു. 'അതു ഒരു കനാ കാലം', 'പുതുപേട്ടൈ', '3', 'മയക്കം എന്ന', 'വട ചെന്നൈ', 'കർണൻ', 'മരിയൻ', 'രാഞ്ജന' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്ന് അത് ലഭിച്ചിരുന്നില്ലെന്ന് ധനുഷ് ഓർത്തെടുത്തു. എത്ര കഠിനാധ്വാനം ചെയ്താലും ചില കാര്യങ്ങൾ താനേ സംഭവിക്കുമെന്നും, സിനിമയ്ക്കായി നൽകിയ അധ്വാനം എപ്പോഴും സത്യസന്ധമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374970/dhanush-responds-national-award-criticism-raayan)