---
title: "അഭിനയത്തിന്റെ അമ്പതാണ്ടുകൾ; നാലാം ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിയെ പ്രശംസിച്ച് പ്രേംകുമാർ"
english_title: "Prem Kumar Congratulates Mammootty Fourth National Award Bramhayugam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374968/prem-kumar-congratulates-mammootty-fourth-national-award-bramhayugam"
published_at: "2026-07-27T17:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6744aa6a0bc_prem-kumar-congratulates-mammootty-fourth-national-award-bramhayugam.jpg"
keywords: ["Mammootty", "Prem Kumar", "National Award", "Bramhayugam", "Malayalam Cinema"]
---

# അഭിനയത്തിന്റെ അമ്പതാണ്ടുകൾ; നാലാം ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിയെ പ്രശംസിച്ച് പ്രേംകുമാർ

> **Lead Summary:** **[** മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും സ്വന്തമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്കായുള്ള തന്റെ സ്നേഹവും ആദരവും പങ്കുവെച്ചത്.

## Article Content

**[** മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും സ്വന്തമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്കായുള്ള തന്റെ സ്നേഹവും ആദരവും പങ്കുവെച്ചത്.

വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിജയത്തിന്റെ മയക്കമല്ല, മറിച്ച് പഠനത്തിന്റെ വിനയമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രേംകുമാർ കുറിച്ചു. വടക്കൻവീരഗാഥ, വിധേയൻ, പൊന്തൻമാട, അംബേദ്കർ തുടങ്ങിയവ കടന്ന് 'ഭ്രമയുഗ'ത്തിലൂടെ ലഭിച്ച നാലാം ദേശീയ പുരസ്കാരം മലയാള സിനിമയുടെ അഭിനയപാരമ്പര്യത്തിന് ലഭിച്ച അഭിമാനകരമായ അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭ്രപാളിയിലെ അനന്തവിസ്മയമായ മമ്മൂട്ടി, അഭിനയകലയുടെ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും പുതുമയുടെ പച്ചപ്പ് നഷ്ടപ്പെടാതെ കാലത്തോടൊപ്പം സഞ്ചരിക്കുകയാണെന്ന് പ്രേംകുമാർ വിശേഷിപ്പിച്ചു. ഒപ്പമെത്താൻ വെമ്പുന്ന മിന്നും താരങ്ങൾക്കിടയിൽ ധ്രുവതാരമായി തിളങ്ങുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളെയും ലോകമെമ്പാടുമുള്ള ആസ്വാദകഹൃദയങ്ങളെയും സ്പർശിച്ചുകൊണ്ട് നിറഞ്ഞുപടരുകയാണ്.

ഉജ്ജ്വലമായ അഭിനയപ്രതിഭയ്‌ക്കൊപ്പം തന്നെ സമൂഹത്തിലെ നിരാലംബർക്ക് ആശ്വാസമായും നന്മയുടെ കാവലാളായും കൂടെനിൽക്കുന്ന അദ്ദേഹത്തിന്റെ സഹജീവിസ്നേഹവും അനശ്വരമാണെന്ന് പ്രേംകുമാർ ഓർമ്മിപ്പിച്ചു. അഭിനയകലയുടെ ആകാശത്ത് ഇനിയും അനേകം വസന്തങ്ങൾ വിരിയട്ടെയെന്നും സർവശക്തൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെയെന്നും ആശംസിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374968/prem-kumar-congratulates-mammootty-fourth-national-award-bramhayugam)