---
title: "'എ' സർട്ടിഫിക്കറ്റ് ലംഘനം: 'ജന നായകൻ' കാണാൻ കുട്ടികളുമായെത്തി; ചെന്നൈയിൽ തിയറ്റർ ഷോകൾ തടസ്സപ്പെട്ടു"
english_title: "Vijay Jananayagan Chennai Shows Delayed Due To A Certificate Violation With Children"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374949/vijay-jananayagan-chennai-shows-delayed-a-certificate-violation"
published_at: "2026-07-27T16:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673bc7eac0f_vijay-jananayagan-chennai-shows-delayed-a-certificate-violation.jpg"
keywords: ["Latest News", "Vijay", "Jananayagan", "Chennai Theaters", "A Certificate"]
---

# 'എ' സർട്ടിഫിക്കറ്റ് ലംഘനം: 'ജന നായകൻ' കാണാൻ കുട്ടികളുമായെത്തി; ചെന്നൈയിൽ തിയറ്റർ ഷോകൾ തടസ്സപ്പെട്ടു

> **Lead Summary:** **[**എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ജന നായകൻ' റിലീസ് ചെയ്തതിന് പിന്നാലെ ചെന്നൈയിലെ തിയറ്ററുകളിൽ വൻ തർക്കവും അനിശ്ചിതത്വവും. ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് ആണ് നൽകിയിരുന്നത്.

## Article Content

**[**എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ജന നായകൻ' റിലീസ് ചെയ്തതിന് പിന്നാലെ ചെന്നൈയിലെ തിയറ്ററുകളിൽ വൻ തർക്കവും അനിശ്ചിതത്വവും. ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് ആണ് നൽകിയിരുന്നത്.

ഇത് അവഗണിച്ച് മാതാപിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി തിയറ്ററുകളിലെത്തിയത് ചെന്നൈയിലുടനീളം ഷോകൾ വൈകാനും ചിലത് റദ്ദാക്കപ്പെടാനും ഇടയാക്കി. ചെന്നൈയിലെ പി.വി.ആർ ആംപ മാളിൽ കുട്ടികളുമായി ആളുകൾ എത്തിയതിനെത്തുടർന്ന് ഷോ ഏകദേശം ഒരു മണിക്കൂറോളമാണ് വൈകിയത്.

തിയറ്റർ അധികൃതരും മാതാപിതാക്കളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് പോലീസെത്തി കുട്ടികളുമായി എത്തിയവരോട് തിയറ്ററിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ ടിക്കറ്റ് തുക തിരികെ നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയ ശേഷമാണ് തർക്കം പരിഹരിക്കപ്പെട്ടത്.

ടിക്കറ്റ് റീഫണ്ടിനായി നൂറുകണക്കിന് ആളുകളാണ് ബോക്‌സ് ഓഫീസ് കൗണ്ടറിന് മുന്നിൽ ക്യൂ നിന്നത്. സംഭവത്തിന്റെ വീഡിയോകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ മാതാപിതാക്കളുടെ നിലപാടിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവരുന്നത്.

'എ' സർട്ടിഫിക്കറ്റ് ഉള്ള ചിത്രങ്ങൾക്ക് കുട്ടികളെ കൊണ്ടുവരുന്നത് തിയറ്ററുകളുടെ ലൈസൻസ് വരെ റദ്ദാക്കപ്പെടാൻ കാരണമാകുമെന്നും തിയറ്റർ ജീവനക്കാരോട് തർക്കിക്കുന്നത് ശരിയല്ലെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. മമിത ബൈജു, പൂജ ഹെഗ്ഡെ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് വലിയ ജനത്തിരക്കാണുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374949/vijay-jananayagan-chennai-shows-delayed-a-certificate-violation)