---
title: "പ്രധാനമന്ത്രിക്കെതിരായ പരാമർശം; 'ഇത്  അഭിപ്രായ സ്വാതന്ത്ര്യമല്ല, മര്യാദകളുടെ ലംഘനം'; ജാൻമണിക്കെതിരെ  നിയമനടപടി വേണമെന്ന് വിവേക് ഗോപൻ"
english_title: "Actor Vivek Gopan Slams Makeup Artist Janmani Over Remarks Against PM Modi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374947/vivek-gopan-slams-janmani-pm-modi-remarks-new"
published_at: "2026-07-27T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67385b1f5be_vivek-gopan-slams-janmani-pm-modi-remarks-.jpg"
keywords: ["Vivek Gopan", "Janmani", "Narendra Modi", "BJP", "Kerala Actor", "Freedom of Speech", "Legal Action"]
---

# പ്രധാനമന്ത്രിക്കെതിരായ പരാമർശം; 'ഇത്  അഭിപ്രായ സ്വാതന്ത്ര്യമല്ല, മര്യാദകളുടെ ലംഘനം'; ജാൻമണിക്കെതിരെ  നിയമനടപടി വേണമെന്ന് വിവേക് ഗോപൻ

> **Lead Summary:** ** **പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണിയെ വിമർശിച്ച് നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ രംഗത്ത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് എന്നും വിവേക് ഗോപൻ പറഞ്ഞു.

## Article Content

** **പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണിയെ വിമർശിച്ച് നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ രംഗത്ത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് എന്നും വിവേക് ഗോപൻ പറഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കെതിരെ ജന്മോണി നടത്തിയ അപമര്യാദയുള്ള പരാമർശങ്ങൾ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിൽ വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആ അവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല.

> രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാമെന്നും എന്നാൽ ഭരണഘടനാപരമായ ഉന്നത പദവികളോട് ബഹുമാനം പുലർത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി."നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ ജന്മോണിക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമപ്രകാരം അന്വേഷണം നടത്തി, നിയമലംഘനം കണ്ടെത്തി കർശന നടപടി സ്വീകരിക്കണം.

> നിയമത്തിന് മുകളിൽ ആരുമില്ല എന്ന സന്ദേശം വ്യക്തമായിരിക്കണം" എന്നും വിവേക് ഗോപൻ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതോടൊപ്പം നിയമവും പൊതുമര്യാദയും ഒരുപോലെ സംരക്ഷിക്കപ്പെടണം" എന്നായിരുന്നു പോസ്റ്റിന്റെ അവസാനം.

അതേസമയം പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നൽകിയത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നൽകാനാണ് മഹിളാ മോർച്ചയുടെ തീരുമാനം. പരാമർശത്തിന് പിന്നിൽ ഭാഷാ പരിമിതി അല്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചിൽ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞാൽ തീരില്ലെന്നും മഹിളാ മോർച്ച നിലപാട് എടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374947/vivek-gopan-slams-janmani-pm-modi-remarks-new)