---
title: "പ്രധാനമന്ത്രിക്കെതിരായ പരാമർശം: 'മാപ്പ് പറച്ചിൽ അംഗീകരിക്കില്ല', ജാൻമണിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി നവ്യ ഹരിദാസ്"
english_title: "Mahila Morcha Files Complaint Against Makeup Artist Janmani Over PM Remarks"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374931/mahila-morcha-complaint-janmani-makeup-artist-pm-remarks"
published_at: "2026-07-27T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a672ad2b9b42_mahila-morcha-complaint-janmani-makeup-artist-pm-remarks.jpg"
keywords: ["Janmani", "Mahila Morcha", "Narendra Modi", "Kerala", "Kozhikode", "BJP", "Makeup Artist", "Complaint"]
---

# പ്രധാനമന്ത്രിക്കെതിരായ പരാമർശം: 'മാപ്പ് പറച്ചിൽ അംഗീകരിക്കില്ല', ജാൻമണിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി നവ്യ ഹരിദാസ്

> **Lead Summary:** ** **പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നൽകിയത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്.

## Article Content

** **പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നൽകിയത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നൽകാനാണ് മഹിളാ മോർച്ചയുടെ തീരുമാനം. പരാമർശത്തിന് പിന്നിൽ ഭാഷാ പരിമിതി അല്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചിൽ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞാൽ തീരില്ലെന്നും മഹിളാ മോർച്ച നിലപാട് എടുത്തു.

ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാന്‍മണിയുടെ പരാമർശം. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമർശമെന്നാണ് ആരോപണം.  എന്നാൽ പലയിടങ്ങളിൽ നിന്നും ഭീഷണി കോളുകൾ വന്നതിനെ തുടർന്ന് ജാന്‍മണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്‍മണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

> "എന്റെ ഒരു വീഡിയോ ഭയങ്കര പ്രശ്നമായിപ്പോയി. ഡൽഹിയിലെ ഒരു കണ്ടന്റ് കണ്ട് മീഡിയ ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകില്ല. രാവിലെ മുതൽ സൗദി, അബുദാബി, ഇന്ത്യ, കേരളം തുടങ്ങി എല്ലായിടത്തുനിന്നും ഭീഷണി കോളുകളും മെസേജുകളും വന്നു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്" എന്നായിരുന്നു ജാന്‍മണിയുടെ വിശദീകരണം.

> 1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ട് പിടിക്കട്ടെ. മൂന്ന് വർഷം അമ്മയ്ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ" എന്നായിരുന്നു ജാൻമണിയുടെ വാക്കുകൾ. എന്നാൽ 1989-ൽ 74-ാം വയസിലാണ് ദാമോദർദാസ് മൂൽചന്ദ് മോദി അന്തരിച്ചത് എന്നതാണ് വസ്തുത.ജാൻമണിയുടെ പരാമർശത്തിൽ ബിജെപി അനുഭാവികൾ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374931/mahila-morcha-complaint-janmani-makeup-artist-pm-remarks)