---
title: "'എന്റെ സ്വഭാവമാണ് അവൾക്ക്'; മകൾ അഹാനയുമായി ബന്ധപ്പെട്ട വിവാദത്തിൽ  പ്രതികരിച്ച് കൃഷ്‍ണകുമാർ"
english_title: "Krishna Kumar First Reaction on Ahana Krishna Controversy: "
publisher: "moviemax.in"
canonical_url: "https://moviemax.in/news/374928/krishna-kumar-ahana-controversy-first-reaction-interview"
published_at: "2026-07-27T14:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6726b3a648b_krishna-kumar-ahana-controversy-first-reaction-interview.jpg"
keywords: ["Latest News", "Krishna Kumar", "Ahana Krishna", "Celebrity News"]
---

# 'എന്റെ സ്വഭാവമാണ് അവൾക്ക്'; മകൾ അഹാനയുമായി ബന്ധപ്പെട്ട വിവാദത്തിൽ  പ്രതികരിച്ച് കൃഷ്‍ണകുമാർ

> **Lead Summary:** > **[**മകൾ അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. തനിക്കും മകൾക്കും ഒരേ സ്വഭാവമാണെന്നും തന്റെ അതേ "പ്രതികരണശേഷി" തന്നെയാണ് അഹാനയ്ക്ക് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

> **[**മകൾ അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. തനിക്കും മകൾക്കും ഒരേ സ്വഭാവമാണെന്നും തന്റെ അതേ "പ്രതികരണശേഷി" തന്നെയാണ് അഹാനയ്ക്ക് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

> "ഞാൻ ചെറുപ്പത്തിൽ വളരെയധികം പ്രതികരിക്കുന്ന ആളായിരുന്നു. സീരിയൽ മേഖലയിൽ എന്നെ വിളിച്ചിരുന്നത് 'പ്രശ്നകുമാർ' എന്നായിരുന്നു. നിരവധി പ്രശ്നങ്ങളിൽ ഞാൻ നേരിട്ട് ഇടപെട്ടിട്ടുമുണ്ട്.

> എന്നാൽ കാലം മാറിയതോടെ പ്രശ്നങ്ങൾ വരുമ്പോൾ പ്രതികരിക്കരുത് എന്നാണ് ഞാൻ മക്കളോട് പറയാറുള്ളത്" എന്ന് കൃഷ്ണകുമാർ ഓർമ്മിച്ചു. രണ്ടാമത്തെ മകൾക്ക് അടുത്തിടെയുണ്ടായ വിവാദങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു: "അത് ഞങ്ങൾ ഏണിവെച്ച് പിടിച്ചു.

എന്തായാലും ആ പ്രശ്നം നല്ല രീതിയിൽ കൈകാര്യം ചെയ്തു. മോൾക്ക് ഒരു കുഞ്ഞ് ജനിച്ചതോടെ വീട്ടിൽ നല്ല കാലം തുടങ്ങി. പുതിയ സ്ഥാപനം തുടങ്ങുന്നു, എല്ലാം നല്ല രീതിയിൽ പോകുന്നു. ഞാൻ ഒരു പാൻ ഇന്ത്യ പ്രസ്ഥാനത്തിന്റെ ചെയർമാനായി വരുന്നു. നടന്ന സംഭവങ്ങൾ 'ഓറ' ക്ലെൻസ് ചെയ്യുന്നതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

> "നിലവിലെ വിവാദങ്ങളെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞതിങ്ങനെ: "ഇപ്പോൾ കുടുംബം മുഴുവൻ എയറിലാണ്. പ്രതികരിക്കരുത് എന്ന് ഞാൻ പറയുന്നതിന് മുൻപേ മോൾ പ്രതികരിച്ചു പോയി. പക്ഷേ അതിൽ തെറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. മൂത്ത മകൾ പ്രതികരിച്ചപ്പോൾ പലരും എന്നോട് പറഞ്ഞു അത് ചെയ്യണ്ടായിരുന്നു എന്ന്.

എന്നാൽ അത് നിങ്ങളുടെ ആംഗിളിൽ നിന്നുള്ള കാഴ്ചപ്പാടാണ്. എനിക്ക് 58 വയസ്സും അവൾക്ക് 30 വയസ്സുമാണ് പ്രായം. ആദ്യത്തെ പെൺകുട്ടി അച്ഛന്റെ ഫീമെയിൽ വേർഷനാണെന്ന് പറയും. അങ്ങനെ നോക്കുകയാണെങ്കിൽ എന്റെ 30-ആം വയസ്സിൽ ഞാൻ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ! എന്റെ മോൾ ഇത്രയല്ലേ ചെയ്തുള്ളൂ.

എന്റെ ഭാര്യയ്ക്കും സമാധാനമായിട്ട് പറയാം, ആ നിങ്ങടെ മോള് തന്നെയാണെന്ന്. കാരണം താൻ അത്രയധികം പ്രതികരിക്കുന്ന ആളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374928/krishna-kumar-ahana-controversy-first-reaction-interview)