---
title: "'അന്ന് ആരും പിന്തുണച്ചില്ല, ഇന്ന് വിമർശിക്കുന്നു': ദേശീയ അവാർഡ് വിവാദത്തിൽ മറുപടിയുമായി ധനുഷ്"
english_title: "Dhanush Reply To Raayan National Award Criticism Puthupettai Vada Chennai-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374877/dhanush-reply-raayan-national-award-criticism-new"
published_at: "2026-07-27T12:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6704ded3373_dhanush-reply-raayan-national-award-criticism.jpg"
keywords: ["Latest News", "Dhanush", "Raayan National Award", "Puthupettai", "Tamil Cinema"]
---

# 'അന്ന് ആരും പിന്തുണച്ചില്ല, ഇന്ന് വിമർശിക്കുന്നു': ദേശീയ അവാർഡ് വിവാദത്തിൽ മറുപടിയുമായി ധനുഷ്

> **Lead Summary:** **[**'റായൻ' സിനിമയ്ക്ക് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്കു മറുപടിയുമായി നടനും സംവിധായകനുമായ ധനുഷ്. റായനേക്കാൾ മികച്ച സിനിമകൾ ആ വർഷം തമിഴിൽ ഉണ്ടായിരുന്നുവെന്നും 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളെ തള്ളിയാണ് അവാർഡ് നൽകിയതെന്നും വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

## Article Content

**[**'റായൻ' സിനിമയ്ക്ക് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്കു മറുപടിയുമായി നടനും സംവിധായകനുമായ ധനുഷ്. റായനേക്കാൾ മികച്ച സിനിമകൾ ആ വർഷം തമിഴിൽ ഉണ്ടായിരുന്നുവെന്നും 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളെ തള്ളിയാണ് അവാർഡ് നൽകിയതെന്നും വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

> "റായനേക്കാൾ നല്ല സിനിമകൾ അതേവർഷം ഇറങ്ങിയിട്ടുണ്ടെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. എന്നാൽ പുതുപ്പേട്ടൈ, വട ചെന്നൈ, കർണൻ, മരിയൻ, 3, രാഞ്ജന തുടങ്ങിയ എന്റെ സിനിമകൾ പുറത്തിറങ്ങിയപ്പോൾ ദേശീയ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല.

> അന്ന് ആരും എന്നെ പിന്തുണച്ചില്ല, എന്നാൽ ഇന്ന് ഒരു അവാർഡ് കിട്ടിയപ്പോൾ എല്ലാവരും വിമർശിക്കുകയാണ്" ധനുഷ് വ്യക്തമാക്കി. ധനുഷ് തന്നെ സംവിധാനം ചെയ്ത് സൺ പിക്ചേഴ്സ് നിർമ്മിച്ച 'റായനിൽ' സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത് കുമാർ, ദുഷാര വിജയൻ, എസ്.ജെ. സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്നിരുന്നു.

എ.ആർ. റഹ്മാനായിരുന്നു സംഗീതം.രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' ആണ് ധനുഷിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ഇമോഷണൽ ത്രില്ലറിൽ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാർ. സായ് അഭ്യങ്കർ സംഗീതമൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷ് തന്നെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374877/dhanush-reply-raayan-national-award-criticism-new)