---
title: "വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്?രാഷ്ട്രീയ സൂചന നൽകി ധനുഷിന്റെ പ്രസംഗം "
english_title: "Dhanush Speech Sparks Political Entry Rumors, Urges Fans For Welfare Work"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374829/dhanush-speech-political-entry-welfare-activities"
published_at: "2026-07-27T10:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e5c77557f_dhanush-speech-political-entry-welfare-activities.jpg"
keywords: ["Dhanush", "Tamil Cinema", "Political Entry", "Vijay", "Kollywood"]
---

# വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്?രാഷ്ട്രീയ സൂചന നൽകി ധനുഷിന്റെ പ്രസംഗം 

> **Lead Summary:** ചെന്നൈ: **[**തമിഴ് സിനിമയിലെ പ്രമുഖ താരം ധനുഷിന്റെ പുതിയ പ്രസംഗം രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത സംസാരിക്കവേയാണ്, സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനങ്ങൾക്ക് വേണ്ടി ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ ധനുഷ് ആഹ്വാനം ചെയ്തത്.

## Article Content

ചെന്നൈ: **[**തമിഴ് സിനിമയിലെ പ്രമുഖ താരം ധനുഷിന്റെ പുതിയ പ്രസംഗം രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത സംസാരിക്കവേയാണ്, സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനങ്ങൾക്ക് വേണ്ടി ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ ധനുഷ് ആഹ്വാനം ചെയ്തത്.

> "ഒരുമിച്ച് നിൽക്കുന്ന ഈ ഐക്യത്തിന് വലിയ ശക്തിയുണ്ട്. അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുക. എനിക്ക് നിങ്ങളിൽ കൂടുതൽ അഭിമാനം തോന്നണം" - ധനുഷ് പറഞ്ഞു.

ദളപതി വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് 'വിജയ് മക്കൾ ഇയക്കം' എന്ന സംഘടനയിലൂടെ ഇത്തരം സാമൂഹിക സേവനങ്ങൾ നടത്തിയിരുന്നു. ഇതിന് സമാനമാണ് ധനുഷിന്റെ പുതിയ നീക്കമെന്നാണ് തമിഴ്‌നാട്ടിലെ പ്രചരണം.

അതേസമയം, 'റായൻ' സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കും ധനുഷ് മറുപടി നൽകി. റായനേക്കാൾ നല്ല സിനിമകൾ ആ വർഷം ഉണ്ടായിരുന്നുവെന്നത് സത്യമാണെന്നും, എന്നാൽ 'വട ചെന്നൈ', 'കർണൻ', 'മരിയൻ' തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങിയപ്പോൾ അവാർഡ് അർഹിച്ചിട്ടും ആരും പിന്തുണച്ചിരുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374829/dhanush-speech-political-entry-welfare-activities)