---
title: "മൂന്ന് വർഷം അമ്മയ്ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ? നരേന്ദ്ര മോദിയുടെ മാതാപിതാക്കൾക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി"
english_title: "BJP Files Complaint Against Janamani Das For Remarks Against PM Modi, Seeks Criminal Case  "
publisher: "moviemax.in"
canonical_url: "https://moviemax.in/news/374821/bjp-complaint-janamani-das-pm-modi-remarks-criminal-case-"
published_at: "2026-07-27T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e03499361_bjp-complaint-janamani-das-pm-modi-remarks-criminal-case.jpg"
keywords: ["Janamani Das", "PM Modi", "BJP", "Complaint", "Kerala BJP", "Criminal Case", "Controversy"]
---

# മൂന്ന് വർഷം അമ്മയ്ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ? നരേന്ദ്ര മോദിയുടെ മാതാപിതാക്കൾക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

> **Lead Summary:** ** **പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ ബിജെപി പരാതി നൽകി. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

## Article Content

** **പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ ബിജെപി പരാതി നൽകി. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

> ജാൻമണിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇന്ന് രാവിലെയോടെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറെടുക്കുന്നുണ്ട്. സംഭവത്തിൽ ജാൻമണി ക്ഷമ ചോദിച്ച് രംഗത്തെത്തി. "ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല.

> എന്റെ കയ്യിൽ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. എന്റെ തെറ്റാണ്. അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാൽ മതി" എന്നാണ് ജാൻമണി പറഞ്ഞത്. മുൻപ് പ്രചരിച്ച വീഡിയോയിൽ മോദിയുടെ മാതാപിതാക്കളെ അപഹസിച്ച് ജാൻമണി സംസാരിച്ചിരുന്നു.

> 1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ട് പിടിക്കട്ടെ. മൂന്ന് വർഷം അമ്മയ്ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ" എന്നായിരുന്നു ജാൻമണിയുടെ വാക്കുകൾ. എന്നാൽ 1989-ൽ 74-ാം വയസിലാണ് ദാമോദർദാസ് മൂൽചന്ദ് മോദി അന്തരിച്ചത് എന്നതാണ് വസ്തുത.ജാൻമണിയുടെ പരാമർശത്തിൽ ബിജെപി അനുഭാവികൾ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചു.

> "പ്രധാനമന്ത്രിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഒരു രാഷ്ട്രീയക്കാരന്റെയും പിതൃത്വത്തെ പറ്റി നുണ പറഞ്ഞ് അപഹസിക്കാൻ ആർക്കും അവകാശമില്ല" എന്നാണ് ഒരു അനുഭാവി ഫേസ്ബുക്കിൽ കുറിച്ചത്.

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/374821/bjp-complaint-janamani-das-pm-modi-remarks-criminal-case-)