---
title: "'1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്, ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ട് പിടിക്കട്ടെ'; ജാൻമണിക്കെതിരെ വിമർശനം"
english_title: "Janamani Das Remarks Against PM Modi Sparks Controversy, BJP Supporters Demand Action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374807/janamani-das-pm-modi-remarks-controversy-bjp-reaction"
published_at: "2026-07-27T08:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66d2b48a20c_janamani-das-pm-modi-remarks-controversy-bjp-reaction.jpg"
keywords: ["Janamani Das", "PM Modi", "BJP", "Bigg Boss", "Controversy", "Kerala", "Social Media"]
---

# '1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്, ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ട് പിടിക്കട്ടെ'; ജാൻമണിക്കെതിരെ വിമർശനം

> **Lead Summary:** ** **കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസ് നടത്തിയ പരാമർശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ലക്ഷ്യം വെച്ചുള്ള ജാൻമണിയുടെ വാക്കുകളാണ് വിമർശനങ്ങൾക്ക് കാരണമായത്.

## Article Content

** **കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസ് നടത്തിയ പരാമർശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ലക്ഷ്യം വെച്ചുള്ള ജാൻമണിയുടെ വാക്കുകളാണ് വിമർശനങ്ങൾക്ക് കാരണമായത്.

> സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ജാൻമണി വിവാദ പരാമർശം നടത്തിയത്. "1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ട് പിടിക്കട്ടെ. മൂന്ന് വർഷം അമ്മയ്ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ" എന്നായിരുന്നു ജാൻമണിയുടെ വാക്കുകൾ.

> എന്നാൽ 1989-ൽ 74-ാം വയസിലാണ് ദാമോദർദാസ് മൂൽചന്ദ് മോദി അന്തരിച്ചത് എന്നതാണ് വസ്തുത.ജാൻമണിയുടെ പരാമർശത്തിൽ ബിജെപി അനുഭാവികൾ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചു. "പ്രധാനമന്ത്രിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഒരു രാഷ്ട്രീയക്കാരന്റെയും പിതൃത്വത്തെ പറ്റി നുണ പറഞ്ഞ് അപഹസിക്കാൻ ആർക്കും അവകാശമില്ല" എന്നാണ് ഒരു അനുഭാവി ഫേസ്ബുക്കിൽ കുറിച്ചത്.

> 100 വർഷത്തോളം തെറ്റോ ചീത്തയോ കേൾപ്പിക്കാതെ ജീവിച്ച ഒരു അമ്മയെ പറ്റിയാണ് അടിസ്ഥാനമില്ലാതെ പറഞ്ഞത്" എന്നും മറ്റൊരാൾ രോഷം പ്രകടിപ്പിച്ചു. ജാൻമണിക്കെതിരെ മാപ്പ് പറയണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാംപെയ്നും തുടങ്ങി.

വിദ്യാർത്ഥി സമരത്തിന്റെ പേരിൽ സമാനമായ അശ്ലീല പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ബിജെപി അനുഭാവികൾ, ഇത്തരം സംഭവങ്ങളിൽ ബിജെപിയുടെ അഭിഭാഷക പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.ഇത്തരം പരാമർശങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സ്ഥാനമോഹികൾക്ക് വേണ്ടിയുള്ള സംഘടന മാത്രമാണ് ബിജെപി എന്ന സന്ദേശമേ കിട്ടൂ എന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374807/janamani-das-pm-modi-remarks-controversy-bjp-reaction)