---
title: "'ബീസ്റ്റ്' റിലീസ്; പ്രെട്രോള്‍ സൗജന്യമായി വിതരണം ചെയ്ത് വിജയ് ആരാധകര്‍"
english_title: "'Beast' Release; Vijay fans distribute petrol free of cost"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37477/beast-release-vijay-fans-distribute-petrol-free-of-cost"
published_at: "2022-04-13T19:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256de4ec8f7c_beast.jpg"
keywords: []
---

# 'ബീസ്റ്റ്' റിലീസ്; പ്രെട്രോള്‍ സൗജന്യമായി വിതരണം ചെയ്ത് വിജയ് ആരാധകര്‍

> **Lead Summary:** വിജയ് ചിത്രം ‘ബീസ്റ്റ്’ സിനിമയുടെ റിലീസ് വ്യത്യസ്ത രീതിയില്‍ ആഘോഷിച്ച് വിജയ് ഫാന്‍സസ്. തമിഴ്നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകര്‍ പെട്രോള്‍ വിതരണം ചെയ്താണ് സിനിമയെ എതിരേറ്റത്.

## Article Content

വിജയ് ചിത്രം ‘ബീസ്റ്റ്’ സിനിമയുടെ റിലീസ് വ്യത്യസ്ത രീതിയില്‍ ആഘോഷിച്ച് വിജയ് ഫാന്‍സസ്. തമിഴ്നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകര്‍ പെട്രോള്‍ വിതരണം ചെയ്താണ് സിനിമയെ എതിരേറ്റത്.

100 ആരാധകര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതമാണ് വിതരണം ചെയ്തത്. ‘ഞങ്ങള്‍ വിജയ്യുടെ എല്ലാ സിനിമയും ആഘോഷിക്കും. ഈ വര്‍ഷം പുതുമയാര്‍ന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

അതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ വന്ന 100 ആരാധകര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം നല്‍കാന്‍ തീരുമാനിച്ചു’ വിജയ് ആരാധകര്‍ അറിയിച്ചു.

സണ്‍പിക്ചേഴ്സിന്റെ നിര്‍മ്മാണത്തിലൊരുങ്ങിയ വിജയ് ചിത്രം ബീസ്റ്റ് വലിയ റിലീസായാണ് തീയേറ്ററുകളിലെത്തിയത്. ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് നിലവില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/37477/beast-release-vijay-fans-distribute-petrol-free-of-cost)