---
title: "'സംവിധായകന്‍ ആക്ഷൻ പറഞ്ഞാൽ മോഹൻലാൽ വിസ്മയമാകും'; അനുഭവം പറഞ്ഞ് വിദ്യാ ബാലൻ"
english_title: "'Mohanlal would be surprised if director says action'; Vidya Balan talks about her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37475/mohanlal-would-be-surprised-if-director-says-action-vidya-balan-talks-about-her-experience"
published_at: "2022-04-13T19:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256dbd223876_vidhya.jpg"
keywords: []
---

# 'സംവിധായകന്‍ ആക്ഷൻ പറഞ്ഞാൽ മോഹൻലാൽ വിസ്മയമാകും'; അനുഭവം പറഞ്ഞ് വിദ്യാ ബാലൻ

> **Lead Summary:** മലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ മലയാള സിനിമയെ കുറിച്ചുള്ള അനുഭവം പറയുകയാണ് താരം. ചക്രം എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ് വിദ്യ പറയുന്നത്.

## Article Content

മലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ മലയാള സിനിമയെ കുറിച്ചുള്ള അനുഭവം പറയുകയാണ് താരം. ചക്രം എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ് വിദ്യ പറയുന്നത്.

> "ചക്രം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മോഹൻലാലിൽ നിന്ന് ഒരു വലിയ പാഠം ഞാൻ പഠിച്ചു. ഷൂട്ടിങ്ങിനിടയിൽ സമയം കിട്ടിയാൽ പോലും മോഹൻലാൽ അത് അദ്ദേഹത്തിന് വേണ്ടി ഉപയോഗിക്കില്ല. ഒരു പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്യില്ല. പകരം സെറ്റിലെ എല്ലാവരോടൊപ്പം നിന്ന് ജോലികൾ ചെയ്യും. അത് ടേപ്പ് പിടിക്കുന്നതാകട്ടെ, ജോലിക്കാരെ സഹായിക്കുന്നതാകട്ടെ.

> എന്നാൽ സംവിധായകൻ ആക്ഷൻ പറയുമ്പോൾ മോഹൻലാൽ ഒരു വിസ്മയമായി മാറും. അതും സ്ക്രിപ്റ്റ് പോലും വായിക്കാതെ", വിദ്യ ബാലൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചക്രത്തിൽ മോഹൻലാലിനൊപ്പം വിദ്യ അഭിനയിച്ചുവെങ്കിലും പിന്നീട്‌ അത് മുടങ്ങിയിരുന്നു.

'നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ നിങ്ങളേക്കാൾ വലുതാണ്' എന്ന പാഠമാണ് താൻ മോഹൻലാലിൽ നിന്ന് പഠിച്ചതെന്നും സൂപ്പർ താരങ്ങളിലൊരാൾക്ക് ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ അത് ഉൾക്കൊള്ളേണ്ടതുണ്ടെന്നും വിദ്യ പറയുന്നു.

മോഹൻലാലിന്റെ അഭിനയ മികവിൽ ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒരു അഭിനേതാവെന്ന നിലയിൽ താൻ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നായിരുന്നു വിദ്യാ ബാലന്റെ മറുപടി. ചക്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ മോഹൻലാലിന്റെ വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകൾ കണ്ടിരുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37475/mohanlal-would-be-surprised-if-director-says-action-vidya-balan-talks-about-her-experience)