---
title: "സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ട്; ആന്‍ഡ്രോപോസിനെ കുറിച്ച് ലെന"
english_title: "Lena Talks About Mood Swings Andropause In Men"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374691/lena-talks-mood-swings-andropause-men-health"
published_at: "2026-07-26T11:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a129c2b9d_lena-talks-mood-swings-andropause-men-health.jpg"
keywords: ["Latest News", "Lena", "Andropause", "Mood Swings"]
---

# സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ട്; ആന്‍ഡ്രോപോസിനെ കുറിച്ച് ലെന

> **Lead Summary:** **[**സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് പറയുകയാണ് നടി ലെന. സ്ത്രീകളിലെ പെരിമെനോപോസ്, മെനോപോസ് അവസ്ഥകൾക്ക് സമാനമായി പുരുഷന്മാരിലും 'ആൻഡ്രോപോസ്' എന്നൊരു ഘട്ടമുണ്ടെന്നും, അതാണ് പലപ്പോഴും അവരുടെ മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമെന്നും താരം വ്യക്തമാക്കി.

## Article Content

**[**സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് പറയുകയാണ് നടി ലെന. സ്ത്രീകളിലെ പെരിമെനോപോസ്, മെനോപോസ് അവസ്ഥകൾക്ക് സമാനമായി പുരുഷന്മാരിലും 'ആൻഡ്രോപോസ്' എന്നൊരു ഘട്ടമുണ്ടെന്നും, അതാണ് പലപ്പോഴും അവരുടെ മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമെന്നും താരം വ്യക്തമാക്കി.

> സമൂഹത്തിൽ സ്ത്രീകളുടെ ഹോർമോൺ മാറ്റങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന ചർച്ചകൾ നടക്കാറുണ്ടെങ്കിലും, പുരുഷന്മാരുടെ കാര്യത്തിൽ അത്തരം ചർച്ചകൾ വളരെ കുറവാണെന്ന് ലെന ചൂണ്ടിക്കാട്ടി."പുരുഷന്മാരിലും മൂഡ് സ്വിങ്സുണ്ട്.

> രാവിലെ വളരെ സന്തോഷത്തോടെ ഇരുന്നിട്ട്, പെട്ടെന്ന് ഉച്ചയാകുമ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ചിലരെ നമ്മൾ കണ്ടിട്ടുണ്ടാകും. അതിന് അവർക്ക് കൃത്യമായൊരു കാരണം പോലും ഉണ്ടായിരിക്കില്ല. സ്ത്രീകളിലെ പെരിമെനോപോസിനും മെനോപോസിനും സമാനമായ അവസ്ഥയാണ് പുരുഷന്മാരിലെ ആൻഡ്രോപോസ്," ലെന പറഞ്ഞു.

ശരീരത്തിലെ പ്രധാന പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞുതുടങ്ങുന്നതാണ് ആൻഡ്രോപോസിന് കാരണമാകുന്നത്. എന്നാൽ സ്ത്രീകളിലെന്ന പോലെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ലക്ഷണങ്ങൾ പുരുഷന്മാരിൽ കാണണമെന്നില്ല.

പകരം അകാരണമായ ഭയം, ദേഷ്യം, അമിത ദേഷ്യം, ഇറിറ്റേഷൻ, വിഷമം എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്. പണ്ടൊക്കെ 55 വയസിന് മുകളിലുള്ളവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടിരുന്നതെങ്കിൽ, ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതികളും കാരണം ഇത് വളരെ നേരത്തെ തന്നെ കണ്ടുതുടങ്ങുന്നുണ്ടെന്ന് ലെന മുന്നറിയിപ്പ് നൽകുന്നു.

ആൻഡ്രോപോസ് അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മസിൽ ടോണിൽ കുറവ്, ശരീരത്തിൽ കടുത്ത ക്ഷീണം, ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാം. വാർധക്യത്തിന്റെ സാധാരണ ലക്ഷണങ്ങളായി കരുതി പലരും ഇവയെ അവഗണിക്കുകയാണ് പതിവ്.

എന്നാൽ ഇതൊരു കൃത്യമായ മെഡിക്കൽ കണ്ടീഷനാണെന്നും ആവശ്യമെങ്കിൽ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടണമെന്നും ലെന ഓർമ്മിപ്പിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതുപോലെ തന്നെ പുരുഷന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ തുറന്ന ചർച്ചകൾ സമൂഹത്തിൽ നടക്കേണ്ടതുണ്ടെന്നാണ് ലെനയുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/374691/lena-talks-mood-swings-andropause-men-health)