---
title: "ജ്യോതികയുടെ നിർദ്ദേശങ്ങൾ സിനിമയുടെ റിലീസിന് ശേഷം: ‘വിശ്വനാഥ് ആൻഡ് സൺസിനെ’ക്കുറിച്ച് വെങ്കി അറ്റ്ലൂരി"
english_title: " Jyothika Suggested Changes In Suriya Vishwanath And Sons Says Venkatesh Atluri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374685/jyothika-suggestion-vishwanath-and-sons-suriya-venky-atluri"
published_at: "2026-07-26T10:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65973b00182_jyothika-suggestion-vishwanath-and-sons-suriya-venky-atluri.jpg"
keywords: ["Latest News", "Vishwanath And Sons", "Suriya", "Jyothika", "Venkatesh Atluri"]
---

# ജ്യോതികയുടെ നിർദ്ദേശങ്ങൾ സിനിമയുടെ റിലീസിന് ശേഷം: ‘വിശ്വനാഥ് ആൻഡ് സൺസിനെ’ക്കുറിച്ച് വെങ്കി അറ്റ്ലൂരി

> **Lead Summary:** **[**സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. ‘കങ്കുവ’യുടെ പരാജയത്തിന് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ എത്തുകയാണ്.

## Article Content

**[**സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. ‘കങ്കുവ’യുടെ പരാജയത്തിന് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ എത്തുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് നടി ജ്യോതിക നൽകിയ വിലയേറിയ നിർദ്ദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കി അറ്റ്ലൂരി. ജ്യോതികയുടെ അഭിപ്രായങ്ങൾ ഏറെ സഹായിച്ചു ‘വിശ്വനാഥ് ആൻഡ് സൺസിന്റെ’ കഥ ആദ്യം വിവരിച്ചവരിൽ പ്രധാനി ജ്യോതികയാണെന്ന് വെങ്കി അറ്റ്ലൂരി പറയുന്നു.

> ചിത്രത്തിന്റെ പ്രമേയം അവർക്ക് ഇഷ്ടപ്പെട്ടുവെന്നും, പ്രത്യേകിച്ചും ആദ്യ പകുതി അവർ ഏറെ ആസ്വദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. "പലരോടും ഞാൻ ഈ തിരക്കഥ വിവരിച്ചിട്ടുണ്ടെങ്കിലും, ജ്യോതിക മാമിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്ക് വളരെ സഹായകമായിരുന്നു.

> അവർ ചില പ്രധാന നിർദ്ദേശങ്ങളും മാറ്റങ്ങളും മുന്നോട്ടുവെച്ചു. എന്നാൽ ആ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷം മാത്രമേ വെളിപ്പെടുത്തൂ," വെങ്കി അറ്റ്ലൂരി കൂട്ടിച്ചേർത്തു.

ഗാനങ്ങളും മറ്റ് വിവരങ്ങളും ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374685/jyothika-suggestion-vishwanath-and-sons-suriya-venky-atluri)