---
title: " ഒളിച്ചുകളി മതിയാക്കൂ....! യുവതിയെ അധിക്ഷേപിച്ച കേസ്; ഒളിവിൽ കഴിയുന്ന യൂട്യൂബർ 'തൊപ്പി'യെ കണ്ടെത്താനാകാതെ പൊലീസ് "
english_title: "Kerala Police Yet To Arrest YouTuber Thoppi Nihadh In Woman Abuse Case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374680/youtuber-thoppi-nihadh-absconding-woman-abuse-case-"
published_at: "2026-07-26T10:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a658f4af3cbe_youtuber-thoppi-nihadh-absconding-woman-abuse-case.jpg"
keywords: ["Thoppi Nihadh", "YouTuber Arrest", "Kerala Police", "Cyber Abuse", "Aluva Case", "Hanan Shah"]
---

#  ഒളിച്ചുകളി മതിയാക്കൂ....! യുവതിയെ അധിക്ഷേപിച്ച കേസ്; ഒളിവിൽ കഴിയുന്ന യൂട്യൂബർ 'തൊപ്പി'യെ കണ്ടെത്താനാകാതെ പൊലീസ് 

> **Lead Summary:** ** **യുവതിയെ ലൈവിൽ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുത്ത് ഒന്നരമാസം കഴിഞ്ഞിട്ടും പ്രധാന പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഗായകൻ ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെയാണ് 'തൊപ്പി' ഗ്യാങ് ലൈവിൽ അവഹേളിച്ചത്.

## Article Content

** **യുവതിയെ ലൈവിൽ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുത്ത് ഒന്നരമാസം കഴിഞ്ഞിട്ടും പ്രധാന പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഗായകൻ ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെയാണ് 'തൊപ്പി' ഗ്യാങ് ലൈവിൽ അവഹേളിച്ചത്.

ഈ സംഭവത്തിൽ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രണ്ടാം പ്രതി ഷമീർ സിജെപി സമരവേദിയിലെത്തി ലൈവ് വിഡിയോ ചെയ്തിട്ടും പിടികൂടിയില്ല. നാലാം പ്രതി മുഹമ്മദ് മാത്രമാണ് നിലവിൽ റിമാൻഡിലുള്ളത്.  ആലുവ റൂറൽ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ നിഹാദ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മഞ്ചേരിയിലെ യുവതിയെ അധിക്ഷേപിച്ച കേസിൽ ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് 'തൊപ്പി'യും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കം മുതൽ ഇവർ ഉപയോഗിക്കുന്ന അശ്ലീല ഭാഷയ്ക്കും പെരുമാറ്റത്തിനും കടുത്ത വിമർശനം ഉയർന്നിരുന്നു.

എന്നിട്ടും സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു വിഭാഗം യുവാക്കളുടെ ശ്രദ്ധ ഇവരിലേക്ക് എത്തിയിരുന്നു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടും ഒന്നാം പ്രതി ഒളിവിൽ തുടരുന്നത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്.

അതേസമയം യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ 'തൊപ്പി' എന്ന നിഹാദിന്റെ മുൻ കൂട്ടാളി മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374680/youtuber-thoppi-nihadh-absconding-woman-abuse-case-)