---
title: "കണ്ണുകൾ കൊണ്ട് വീണ്ടും മായാജാലം! പഴയകാല ചിത്രങ്ങളുമായി ശോഭന; ശാലീന സൗന്ദര്യത്തിൽ മനംമയങ്ങി സോഷ്യൽ മീഡിയ"
english_title: "Shobana Shares Old Photos Red Saree Bindi Fans React Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374671/shobana-old-photos-red-saree-viral-fans-reaction"
published_at: "2026-07-26T09:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65872a6db5c_shobana-old-photos-red-saree-viral-fans-reaction.jpg"
keywords: ["Latest News", "Shobana", "Malayalam Actress", "Old Photos"]
---

# കണ്ണുകൾ കൊണ്ട് വീണ്ടും മായാജാലം! പഴയകാല ചിത്രങ്ങളുമായി ശോഭന; ശാലീന സൗന്ദര്യത്തിൽ മനംമയങ്ങി സോഷ്യൽ മീഡിയ

> **Lead Summary:** ** മ**ലയാളികളുടെ എവർഗ്രീൻ നായിക ശോഭന പങ്കുവെച്ച പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൺമഷിയെഴുതിയ കണ്ണുകളും വലിയ ചുവന്ന പൊട്ടും ലളിതമായ ചുവന്ന സാരിയുമണിഞ്ഞ് ശാലീന സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. കാലമെത്ര കഴിഞ്ഞാലും ശോഭനയുടെ സൗന്ദര്യത്തിനും ആ വശ്യമായ കണ്ണുകളിലെ തിളക്കത്തിനും മാറ്റമൊന്നുമില്ലെന്നാണ് ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകരുടെ കമന്റുകൾ.

## Article Content

** മ**ലയാളികളുടെ എവർഗ്രീൻ നായിക ശോഭന പങ്കുവെച്ച പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൺമഷിയെഴുതിയ കണ്ണുകളും വലിയ ചുവന്ന പൊട്ടും ലളിതമായ ചുവന്ന സാരിയുമണിഞ്ഞ് ശാലീന സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. കാലമെത്ര കഴിഞ്ഞാലും ശോഭനയുടെ സൗന്ദര്യത്തിനും ആ വശ്യമായ കണ്ണുകളിലെ തിളക്കത്തിനും മാറ്റമൊന്നുമില്ലെന്നാണ് ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകരുടെ കമന്റുകൾ.

കണ്ണുകൾ കൊണ്ട് തന്നെ കഥ പറയുന്ന ശോഭനയുടെ തനതായ ശൈലിയും ഭാവപ്രകടനവുമാണ് ഈ ഫോട്ടോകളുടെ ഏറ്റവും വലിയ ആകർഷണം.പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന ചുവന്ന സാരിയാണ് താരത്തിന്റെ വേഷം. വലിയ കമ്മലുകളും ചുവന്ന പൊട്ടും ചേർന്നുള്ള ലളിതവും ശാലീനവുമായ ലുക്ക് ആരാധകരെ പഴയ സിനിമാ കാലത്തേക്ക് തിരികെ കൊണ്ടുപോകുന്നു.

> ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറലായി. "കാലം എത്ര കഴിഞ്ഞാലും ശോഭനയുടെ ശാലീനസൗന്ദര്യത്തിനും കണ്ണുകളിലെ ആ തിളക്കത്തിനും ഒരു മാറ്റവുമില്ല" എന്നാണ് ചിത്രത്തിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. "ഇതൊക്കെ 'വെള്ളാനകളുടെ നാട്' സമയത്തുള്ളതാണോ?", "യാത്ര സിനിമയിലെ ഫോട്ടോസ് ആണോ?" എന്നിങ്ങനെ ചിത്രം ഏത് സിനിമയിലേതാണെന്ന് ഊഹിക്കുന്നവരും കുറവല്ല.

1980-90 കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖമായിരുന്ന ശോഭന, അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ഒരുപോലെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ്. നാല് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ശോഭന ഇന്ന് അഭിനയത്തേക്കാളേറെ നൃത്ത വേദികളിലാണ് സജീവം. ഭരതനാട്യത്തിലെ അവരുടെ സമർപ്പണവും വൈദഗ്ധ്യവും ലോകം മുഴുവൻ അറിയുന്നതാണ്.സിനിമയിലും ശോഭന സജീവമാണ്. മോഹൻലാൽ നായകനായെത്തിയ ‘തുടരും’ ആണ് ശോഭനയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.

അതിൽ അവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിൽ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’ത്തിലും ശോഭന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശോഭന വീണ്ടും തന്റെ സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും കാലത്തെ ഓർമ്മപ്പെടുത്തുകയാണ്.

[A post shared by Shobana Chandrakumar (@shobana_danseuse)](https://www.instagram.com/p/DbLW7Z1II_m/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/374671/shobana-old-photos-red-saree-viral-fans-reaction)