---
title: "പെയ്ഡ് പോസ്റ്റാണെന്ന് ആരോപണം; 'ഏത് പാർട്ടിയാണ് നിനക്ക് കാശ് തരുന്നത്' എന്ന് തിരിച്ചുചോദിച്ച് ജ്യോതിക"
english_title: "Jyotika Supports CJP Student Protest, Demands Dharmendra Pradhan's Resignation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374670/jyotika-supports-cjp-protest-dharmendra-pradhan-resignation"
published_at: "2026-07-26T09:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6583b594ba5_jyotika-supports-cjp-protest-dharmendra-pradhan-resignation.jpg"
keywords: ["Latest news", "Jyotika", "CJP Protest", "Dharmendra Pradhan", "Student Protest", "Social Media", "Suriya"]
---

# പെയ്ഡ് പോസ്റ്റാണെന്ന് ആരോപണം; 'ഏത് പാർട്ടിയാണ് നിനക്ക് കാശ് തരുന്നത്' എന്ന് തിരിച്ചുചോദിച്ച് ജ്യോതിക

> **Lead Summary:** ഡൽഹിയിൽ വിദ്യാർത്ഥി സംഘടനയായ സിജെപി നടത്തുന്ന വൻ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. മറ്റ് പല പ്രമുഖരും പേരെടുത്തു പറയാൻ മടിച്ച് വെറുമൊരു പിന്തുണ പ്രഖ്യാപനത്തിൽ ഒതുങ്ങിയപ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി നേരിട്ട് ആവശ്യപ്പെട്ടാണ് ജ്യോതിക രംഗത്തെത്തിയത്.

## Article Content

ഡൽഹിയിൽ വിദ്യാർത്ഥി സംഘടനയായ സിജെപി നടത്തുന്ന വൻ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. മറ്റ് പല പ്രമുഖരും പേരെടുത്തു പറയാൻ മടിച്ച് വെറുമൊരു പിന്തുണ പ്രഖ്യാപനത്തിൽ ഒതുങ്ങിയപ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി നേരിട്ട് ആവശ്യപ്പെട്ടാണ് ജ്യോതിക രംഗത്തെത്തിയത്.

വിട്ടുവീഴ്ചയില്ലാത്ത ഈ ഉറച്ച നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കുകയും തെറ്റുകളെ തുറന്നുകാട്ടുകയും ചെയ്ത ജ്യോതികയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു.

പോസ്റ്റിന് വിമര്‍ശനവുമായി എത്തിയവര്‍ക്കും ജ്യോതിക മറുപടി നല്‍കി. 'മാം നിങ്ങള്‍ കുറച്ച് നേരത്തെയല്ലേ?' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ജ്യോതിക നല്‍കിയ മറുപടി 'ഒരുപാട് വൈകിയിട്ടില്ല. നീ നിന്റെ സംഭവാനയെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതി' എന്നായിരുന്നു.

ഇവിടെ സൂര്യ എന്ത് ചെയ്യുമെന്ന് ചോദിച്ചയാളോട് എവിടെ പോകാന്‍, ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. നീ മറന്നുപോയിട്ടുണ്ടെങ്കില്‍, ഞാനും സിനിമ ചെയ്യാറുണ്ട് എന്നായിരുന്നു ജ്യോതികയുടെ മറുപടി.

പണം വാങ്ങിയാണ് പോസ്റ്റിട്ടതെന്ന ആരോപണത്തിനും ജ്യോതിക മറുപടി നല്‍കുന്നുണ്ട്. പെയ്ഡ് പാര്‍ട്ണര്‍ഷിപ്പിന് സിജെപിയ്ക്ക് നന്ദി. അത് കൂടെ മെന്‍ഷന്‍ ചെയ്യൂ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍, 'നിനക്ക് കാശ് തരുന്നത് എതിര്‍ പാര്‍ട്ടിയാണെന്ന് ഞാന്‍ പറയട്ടെ' എന്നാണ് അയാള്‍ക്ക് ജ്യോതിക നല്‍കിയ മറുപടി. 'വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് നല്ലത് തന്നെ മാഡം. എന്നിരുന്നാലും സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കാനും തങ്ങളുടെ പ്രതിഷേധത്തെ ബന്ധമില്ലാത്ത രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും വഴിതിരിക്കാനും അവരെ പ്രോത്സാഹിപ്പിക്കരുത്' എന്നായിരുന്നു മറ്റൊരു കമന്റ്. ''സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ തലയും ശരീരവും തകര്‍ക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുളളത്'' എന്നാണ് ജ്യോതിക നല്‍കിയ മറുപടി.

ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നായിരുന്നു ജ്യോതിക നേരത്തെ പറഞ്ഞത്. ജെന്‍സിയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ജ്യോതിക കുറിച്ചിരുന്നു. അതേസമയം സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം വിജയം കണ്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചു . 

### Related Links & Sources
- [Original Story Source](https://moviemax.in/news/374670/jyotika-supports-cjp-protest-dharmendra-pradhan-resignation)