---
title: "'കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു, ശരിയാണോ ഗയ്സ്?' ; കാവി കളറിൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് ചന്തു"
english_title: "Chandu Salimkumar Trolls Pearle Maaney Krishna Kumar NEET Protest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374647/chandu-salimkumar-trolls-pearle-maaney-krishna-kumar-neet-protest"
published_at: "2026-07-25T23:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64f70d370a0_chandu-salimkumar-trolls-pearle-maaney-krishna-kumar-neet-protest.jpg"
keywords: ["Chandu Salimkumar", "Pearle Maaney", "Krishna Kumar", "NEET Protest", "CJP", "Dharmendra Pradhan", "Social Media"]
---

# 'കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു, ശരിയാണോ ഗയ്സ്?' ; കാവി കളറിൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് ചന്തു

> **Lead Summary:** നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും വിദ്യാഭ്യാസ നയത്തിനും എതിരെ പ്രതിഷേധത്തിലുടനീളം ശക്തമായ വിമർശനമാണ് ഉയർന്നത്. സിജെപി നടത്തിയ സമരത്തിന് കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ മലയാള സിനിമ-സീരിയൽ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ നിലപാട് വലിയ ചർച്ചയ്ക്ക് വഴിവച്ചു.

## Article Content

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും വിദ്യാഭ്യാസ നയത്തിനും എതിരെ പ്രതിഷേധത്തിലുടനീളം ശക്തമായ വിമർശനമാണ് ഉയർന്നത്. സിജെപി നടത്തിയ സമരത്തിന് കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ മലയാള സിനിമ-സീരിയൽ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ നിലപാട് വലിയ ചർച്ചയ്ക്ക് വഴിവച്ചു.

> "ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ല. ജീവന് ഭീഷണിയുണ്ടെങ്കിൽ വിദ്യാർത്ഥികൾ അവിടെ നിന്ന് മടങ്ങിപ്പോകണം" എന്നായിരുന്നു പേളിയുടെ കുറിപ്പ്. കൂടാതെ "തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണ്, അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്" എന്ന് പറഞ്ഞതും വിമർശനങ്ങൾക്ക് ഇടയാക്കി.

ഈ വിഷയത്തിൽ പേളിയെയും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെയും ട്രോളി നടൻ ചന്തു സലിംകുമാർ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

> "കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയെന്ന് കേട്ടു, ശരിയാണോ ഗയ്സ്?" എന്നായിരുന്നു ചന്തുവിന്റെ കുറിപ്പ്. കാവി നിറത്തിലുള്ള ബാക്ക്ഗ്രൗണ്ടിലാണ് പോസ്റ്റ് പങ്കുവച്ചത്. "കാവി എന്റെ ഇഷ്ട നിറം" എന്ന് തമാശ രൂപേണയും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് തടിമേൽ പ്രധാൻ രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു.

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374647/chandu-salimkumar-trolls-pearle-maaney-krishna-kumar-neet-protest)