---
title: "കയ്യിൽ 'ചുവന്ന' സാനിറ്ററി പാഡ്... 'വിദ്യാർഥികളെ ഉപദ്രവിക്കുന്നവരോടാണ്, നിന്റെയൊക്കെ മുഖത്തേക്ക് ഞാനിത് എറിയും'; വൈറലായി രാഖി സാവന്തിന്റെ പ്രതിഷേധം "
english_title: "Rakhi Sawant Protest NEET Students Sanitary Pad Jantar Mantar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374572/rakhi-sawant-neet-protest-sanitary-pad-jantar-mantar"
published_at: "2026-07-25T15:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a648b8a5f696_rakhi-sawant-neet-protest-sanitary-pad-jantar-mantar.jpg"
keywords: ["Rakhi Sawant", "NEET Protest", "Jantar Mantar", "Student Protest", "Narendra Modi", "Bollywood"]
---

# കയ്യിൽ 'ചുവന്ന' സാനിറ്ററി പാഡ്... 'വിദ്യാർഥികളെ ഉപദ്രവിക്കുന്നവരോടാണ്, നിന്റെയൊക്കെ മുഖത്തേക്ക് ഞാനിത് എറിയും'; വൈറലായി രാഖി സാവന്തിന്റെ പ്രതിഷേധം 

> **Lead Summary:** ** വേറിട്ട പ്ര**തിഷേധ രീതികളിലൂടെ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള നടിയാണ് രാഖി സാവന്ത്. ഇത്തവണ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് രാഖി ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

## Article Content

** വേറിട്ട പ്ര**തിഷേധ രീതികളിലൂടെ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള നടിയാണ് രാഖി സാവന്ത്. ഇത്തവണ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് രാഖി ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് രാഖി പ്രതിഷേധത്തിന് എത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടി ചുവപ്പ് നിറം പുരട്ടിയ ഒരു സാനിറ്ററി പാഡ് പുറത്തെടുത്ത് കാണിച്ചു. വിദ്യാർഥികളെ മർദിക്കുന്നവരുടെ മുഖത്തേക്ക് ഈ സാനിറ്ററി പാഡ് എറിയുമെന്നാണ് രാഖിയുടെ പ്രഖ്യാപനം.

> "വിദ്യാർഥികളെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് നേരെയാണ് ഞാൻ ഇത് എറിയുന്നത്. നിങ്ങൾ രാജിവയ്ക്കണം. നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ, രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ ഇരിക്കുന്നതിൽ അർഥമില്ല. ഞാൻ എന്റെ വോട്ട് നൽകിയതാണ്, പക്ഷേ ഇപ്പോൾ ഖേദമുണ്ട്" എന്ന് രാഖി പറഞ്ഞു.

> പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ഇടപെട്ട് ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. "മോദിജി നിങ്ങൾക്കെന്താണ് പറ്റിയത്? കുട്ടികളുടെ മേൽ ലാത്തി ചാർജ് നടത്തുന്നു. നിങ്ങൾക്ക് അല്പം പോലും ദയില്ലേ? ഈ കസേര കൊണ്ട് നിങ്ങൾ എന്ത് ചെയ്യും?" എന്ന് ചോദിച്ച് രാഖി ഒരു വീഡിയോയും പങ്കുവച്ചു.

പ്രതിഷേധത്തിനായി പഞ്ചാബിൽ നിന്നും ബിഹാറിൽ നിന്നും വിദ്യാർഥികൾ എത്തിയത് അധികാരികളെ ഭയപ്പെടുത്തിയെന്നും രാഖി കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ രൂക്ഷമായി വിമർശിച്ച അവർ, നേതാക്കളെ അധികാരത്തിലേറ്റാനും താഴെയിറക്കാനും ജനങ്ങൾക്ക് പരമാധികാരമുണ്ടെന്ന് ഓർമിപ്പിച്ചു.

> രാഖിയുടെ ഈ പ്രതിഷേധം ജെൻ-സി കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. "രാഖി സാവന്തിനെ പ്രധാനമന്ത്രിയാക്കണം", "രാഖിജി നീ എവിടെയാണ്? ഞങ്ങൾക്ക് നിന്നെ വേണം" എന്നിങ്ങനെയുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ആരാധകന്റെ കമന്റിന് മറുപടിയായി "ഞാൻ വേഗം വരാം, ഒരു കോൺട്രാക്ടിന്റെ ഷൂട്ടിങ് നടക്കുകയാണ്. അത് കഴിഞ്ഞാൽ ഞാൻ നിങ്ങൾക്കൊപ്പം ചേരും" എന്നും രാഖി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374572/rakhi-sawant-neet-protest-sanitary-pad-jantar-mantar)