---
title: "'ഞാനും ഒരു പ്രൊഡ്യൂസർ അല്ലേ, എനിക്ക് കാര്യങ്ങൾ അറിയാം' ;കുഞ്ചാക്കോ ബോബൻ"
english_title: "Oru Duraha Sasthirathil Kunchacko Boban OTT Success Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374570/oru-duraha-sasthirathil-kunchacko-boban-ott-success"
published_at: "2026-07-25T15:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a648e2bdc2c1_oru-duraha-sasthirathil-kunchacko-boban-ott-success.jpg"
keywords: ["Latest News", "Kunchacko Boban", "Oru Duraha Sasthirathil", "Malayalam Movie"]
---

# 'ഞാനും ഒരു പ്രൊഡ്യൂസർ അല്ലേ, എനിക്ക് കാര്യങ്ങൾ അറിയാം' ;കുഞ്ചാക്കോ ബോബൻ

> **Lead Summary:** **[**കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ഒരു ദുരൂഹ സാഹചര്യത്തിൽ' തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ലെങ്കിലും, ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയാകുന്നു.

## Article Content

**[**കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ഒരു ദുരൂഹ സാഹചര്യത്തിൽ' തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ലെങ്കിലും, ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയാകുന്നു.

ചിത്രത്തിന്റെ തിയേറ്റർ പരാജയത്തെക്കുറിച്ചും ഒടിടിയിലൂടെ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും നടൻ കുഞ്ചാക്കോ ബോബൻ തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തിയേറ്ററുകളിൽ പരാജയപ്പെട്ട സിനിമയാണെന്ന് പറയാൻ തനിക്ക് യാതൊരു വിഷമവുമില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.

> "അല്ല പറഞ്ഞോളൂ, പരാജയപ്പെട്ട സിനിമയാണെന്ന്. എനിക്ക് വിഷമമില്ല. ഞാനും കൂടി അതിന്റെ ഒരു പ്രൊഡ്യൂസർ ആയിരുന്നത് കൊണ്ട് എനിക്ക് കാര്യങ്ങൾ അറിയാം. തിയേറ്ററിൽ സിനിമ കണ്ടവർ അതിനെപ്പറ്റി സംസാരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു.

> എന്നാൽ ഒടിടിയിൽ വന്നതിന് ശേഷമാണ് കൂടുതൽ ആളുകൾ കണ്ടതും ചർച്ച ചെയ്തതും. അതുകൊണ്ട് അതിനായി എനിക്ക് പ്രത്യേകം പിആർ വർക്ക് ചെയ്യേണ്ടി വന്നിട്ടില്ല," എന്നാണ് ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ തമാശ കലർന്ന മറുപടിയായി പറഞ്ഞത്.

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തിയത്. സിനിമയിലെ നടന്റെ ഗെറ്റപ്പ് മാറ്റവും ഡയലോഗ് ഡെലിവറിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

'ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച പ്രകടനം', 'ചാക്കോച്ചൻ ഞെട്ടിച്ചു' എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. സിനിമയുടെ ക്ലൈമാക്സിനെച്ചൊറി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, മൊത്തത്തിൽ ചിത്രം മികച്ചൊരു ദൃശ്യാനുഭവമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തിയേറ്ററുകളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോയെങ്കിലും, ശക്തമായ ഉള്ളടക്കത്തിന്റെ കരുത്തിൽ ഒടിടിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഈ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/374570/oru-duraha-sasthirathil-kunchacko-boban-ott-success)