---
title: "'രണ്ട് വള്ളത്തില്‍ കാലിടാന്‍ ശ്രമിക്കരുത്, ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ധൈര്യം കാണിക്കണം'; മേതില്‍ ദേവിക "
english_title: "Methil Devika Reacts Delhi Protest Speak Truth Support Sonam Wangchuk"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374568/methil-devika-delhi-protest-reaction-sonam-wangchuk"
published_at: "2026-07-25T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6489cba40e5_methil-devika-delhi-protest-reaction-sonam-wangchuk.jpg"
keywords: ["Methil Devika", "NEET Protest", "Sonam Wangchuk", "Student Protest", "Kerala Actress"]
---

# 'രണ്ട് വള്ളത്തില്‍ കാലിടാന്‍ ശ്രമിക്കരുത്, ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ധൈര്യം കാണിക്കണം'; മേതില്‍ ദേവിക 

> **Lead Summary:** ** ന്യായീ**കരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും യുക്തി ഉപയോഗിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരെ കാണുമ്പോള്‍ നിരാശയുണ്ടെന്ന് നര്‍ത്തകിയും നടിയുമായ മേതില്‍ ദേവിക. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ശക്തമായ പ്രതികരണം നടത്തിയത്.

## Article Content

** ന്യായീ**കരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും യുക്തി ഉപയോഗിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരെ കാണുമ്പോള്‍ നിരാശയുണ്ടെന്ന് നര്‍ത്തകിയും നടിയുമായ മേതില്‍ ദേവിക. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ശക്തമായ പ്രതികരണം നടത്തിയത്.

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തെക്കുറിച്ച് ചില ഇന്‍ഫ്ലുവന്‍സര്‍മാര്‍ എവിടെയും തൊടാതെ പ്രതികരിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് മേതില്‍ ദേവികയുടെ കുറിപ്പ്. പേളി മാണി ഉള്‍പ്പെടെയുള്ളവരുടെ നിലപാടാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

> "ഏത് വ്യവസ്ഥയുടെ ഭക്തനാണെങ്കിലും ചില സാഹചര്യങ്ങളില്‍ ആ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ തെറ്റില്ല. ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ധൈര്യം കാണിക്കണം. ധൈര്യത്തോടെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നു" എന്ന് മേതില്‍ ദേവിക പോസ്റ്റില്‍ കുറിച്ചു.

> "ആരും രണ്ട് വള്ളത്തില്‍ കാലിടാന്‍ ശ്രമിക്കരുത്. അത് സാധിക്കില്ല. അതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്" എന്നും അവര്‍ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാതെ നിഷ്പക്ഷത നടിക്കുന്നതിനേക്കാള്‍ നല്ലത് നിശബ്ദത പാലിക്കുന്നതാണെന്ന സന്ദേശമാണ് താരം നല്‍കിയത്.

> അതേസമയം ഡല്‍ഹി സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് രംഗത്തെത്തി."ഒരു കരാറിലെത്താന്‍ ഡല്‍ഹിയിലെ കടുത്ത ചൂടില്‍ 26 ദിവസം പട്ടിണി കിടക്കേണ്ടതുണ്ടോ? എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന് എനിക്ക് അത് ചെയ്തുകൂടായിരുന്നോ?" എന്ന് അദ്ദേഹം ചോദിച്ചു.

ഡല്‍ഹിയിലെ സാഹചര്യം സംഘര്‍ഷഭരിതമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്ക് നേരെ വലിയ പൊലീസ് നടപടി ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നതായും സോനം വാങ്ചുക് പറഞ്ഞു. ലഡാക്കില്‍ മുന്‍പ് യുവാക്കള്‍ക്ക് നേരെ പൊലീസ് വെടിവെപ്പുണ്ടായ സംഭവങ്ങള്‍ ഓര്‍ത്താണ് സമരം അവസാനിപ്പിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374568/methil-devika-delhi-protest-reaction-sonam-wangchuk)