---
title: "മുംബൈ മോഡലിനെ അനുകരിച്ച് നടി നവ്യ നായർ; പോലീസ് വാഹനത്തിന് മുന്നിലുള്ള ചിത്രം മണിക്കൂറുകൾക്കകം പിൻവലിച്ചു"
english_title: "Navya Nair Recreates Mumbai Model Riya Ahir Protest Photo Deletes Post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374512/navya-nair-recreates-riya-ahir-protest-photo-deletes"
published_at: "2026-07-25T12:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645cd36a387_navya-nair-recreates-riya-ahir-protest-photo-deletes.jpg"
keywords: ["Latest News", "Navya Nair", "Riya Ahir", "Student Protest", "Social Media", "CJPI"]
---

# മുംബൈ മോഡലിനെ അനുകരിച്ച് നടി നവ്യ നായർ; പോലീസ് വാഹനത്തിന് മുന്നിലുള്ള ചിത്രം മണിക്കൂറുകൾക്കകം പിൻവലിച്ചു

> **Lead Summary:** **[** ഡൽഹിയിലെ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന സമരത്തിൽ പങ്കെടുത്ത യുവമോഡൽ റിയ ആഹിർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമൊട്ടാകെ ചർച്ചാവിഷയമായിരുന്നു.

## Article Content

**[** ഡൽഹിയിലെ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന സമരത്തിൽ പങ്കെടുത്ത യുവമോഡൽ റിയ ആഹിർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമൊട്ടാകെ ചർച്ചാവിഷയമായിരുന്നു.

ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച റിയയുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്.

> ഹുഡിയും തൊപ്പിയും ധരിച്ച് കനത്ത മഴയെ അവഗണിച്ച് നടുറോഡിലിറങ്ങിയ റിയ, പോലീസ് വാഹനത്തിന് മുന്നിൽ കയറി നിന്നാണ് പ്രതിഷേധം അറിയിച്ചത്. എൻജിൻ ഇരപ്പിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും പിന്മാറാതെ, വാഹനത്തിൽ കൈകുത്തി നിന്ന് "ആസാദി" മുദ്രാവാക്യം മുഴക്കുന്ന റിയയെ കണ്ട ജനങ്ങൾ ആവേശത്തോടെ ഏറ്റുവിളിച്ചു."പോലീസ് വാനിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഒരു പൗരയെന്ന നിലയിൽ തോന്നിയതാണ് ഇങ്ങനെ ചെയ്യാൻ.

> വണ്ടിക്കുള്ളിൽ നിന്ന് അവർ അലറി വിളിക്കുന്നുണ്ടായിരുന്നു. പോലീസുകാർ പോലും പടികളിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അറസ്റ്റ് മെമോ ഉണ്ടോ എന്ന് ചോദിച്ചിട്ട് മറുപടി കിട്ടാത്തതിനാലാണ് വാഹനം വിടാൻ അനുവദിക്കില്ലെന്ന് ശാഠ്യംപിടിച്ചത്" - റിയ പിന്നീട് പ്രതികരിച്ചു.

> റിയയുടെ ഈ ധീരതയെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് നടി നവ്യാ നായർ ഇന്നലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന രീതിയിലുള്ളതായിരുന്നു ചിത്രം. പശ്ചാത്തല സംഗീതമായി "വന്ദേ മാതരം" ഉപയോഗിച്ചിരുന്നു. ചിത്രം കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് വ്യക്തമായിരുന്നു. മറ്റൊരു വിശദീകരണവും നവ്യ നൽകിയില്ല.

നവ്യയുടെ പോസ്റ്റ് സി.ജെ.പി സമരത്തിനുള്ള പിന്തുണയായാണ് പലരും വ്യാഖ്യാനിച്ചത്. പോസ്റ്റ് പ്രചരിച്ചതിന് തൊട്ടുപിന്നാലെ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നടി ചിത്രം പിൻവലിച്ചു. ഇതോടെ ആരാധകർ രസകരമായ കമന്റുകളുമായി എത്തി.

> "ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ" എന്ന 'നന്ദനം' സിനിമയിലെ പ്രസിദ്ധമായ ഡയലോഗ് ഉദ്ധരിച്ചാണ് ഒരാൾ പരിഹസിച്ചത്. "പോലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ" എന്ന ചോദ്യവും മറ്റു ചിലർ ഉന്നയിച്ചു. എന്തുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്ന കാര്യത്തിൽ നവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/374512/navya-nair-recreates-riya-ahir-protest-photo-deletes)