---
title: "ഞാൻ പോയി എന്റെ വൺ പെർസന്റേജ് പിന്തുണ നൽകി 'ആരും എന്നോട് സോറി പറയേണ്ട, ട്രോളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും'; മലയാളികളുടെ ഹൃദയം കവർന്ന് ജർമനിയുടെ വാക്കുകൾ "
english_title: "Janmoni Das on NEET Protest and Trolls: I Am Very Happy Living in Kerala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374502/janmoni-das-neet-protest-troll-response-kerala"
published_at: "2026-07-25T11:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64589474d6b_janmoni-das-neet-protest-troll-response-kerala.jpg"
keywords: ["Latest news", "Janmoni Das", "NEET Protest", "Ranjini Haridas", "Kerala", "Makeup Artist", "Social Media"]
---

# ഞാൻ പോയി എന്റെ വൺ പെർസന്റേജ് പിന്തുണ നൽകി 'ആരും എന്നോട് സോറി പറയേണ്ട, ട്രോളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും'; മലയാളികളുടെ ഹൃദയം കവർന്ന് ജർമനിയുടെ വാക്കുകൾ 

> **Lead Summary:** നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്. അവതാരക രഞ്ജിനി ഹരിദാസിനൊപ്പമാണ് അസം സ്വദേശിയായ ജാൻമണി പ്രതിഷേധത്തിൽ പങ്കെടുത്തത്. ദില്ലിയിൽ പോയി താൻ വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും, തന്റെ സാന്നിധ്യവും പിന്തുണയും അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ജാൻമണി ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്. അവതാരക രഞ്ജിനി ഹരിദാസിനൊപ്പമാണ് അസം സ്വദേശിയായ ജാൻമണി പ്രതിഷേധത്തിൽ പങ്കെടുത്തത്. ദില്ലിയിൽ പോയി താൻ വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും, തന്റെ സാന്നിധ്യവും പിന്തുണയും അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ജാൻമണി ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

> കേരളത്തിൽ ജീവിക്കുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നും മലയാളിയായതിൽ അഭിമാനിക്കുന്നുണ്ടെന്നും ജാൻമണി വ്യക്തമാക്കി. "ഞാൻ ഇവിടെ ജനിച്ചില്ല എന്നേയുള്ളൂ, താമസിക്കുന്നതും ഇവിടുത്തെ ഭക്ഷണം കഴിക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് ആരും എന്നോട് സോറി പറയേണ്ടതില്ല," ജാൻമണി പറഞ്ഞു.

തന്നെ ട്രോളുന്നവരോട് അത് നിർത്തരുതെന്നാണ് പറയാനുള്ളതെന്നും ജാൻമണി കൂട്ടിച്ചേർത്തു. അച്ഛനും അനിയനും കുടുംബാംഗങ്ങളുമെല്ലാം തന്നെ ട്രോളാറുണ്ടെന്നും, സ്വന്തമായി കരുതുന്ന ആളുകൾക്കിടയിൽ സോറിയുടെയോ താങ്ക്യൂവിന്റെയോ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

അതിനിടെ, ദില്ലിയിലെ പ്രതിഷേധത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയ ജാൻമണിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. മുൻപ് കളിയാക്കിയവരെക്കൊണ്ടുതന്നെ കയ്യടിപ്പിക്കാൻ ജാൻമണിക്ക് സാധിച്ചെന്നും വലിയ ബഹുമാനം തോന്നുന്നുണ്ടെന്നും നിരവധി പേർ കമന്റ് ചെയ്യുന്നു.

.

### Related Links & Sources
- [Original Story Source](https://moviemax.in/news/374502/janmoni-das-neet-protest-troll-response-kerala)