---
title: "സിംഗിൾ ആയത് കൊണ്ടാണ് ഹാപ്പി': പേഴ്സണൽ സ്പേസ് ഷെയർ ചെയ്യാൻ താൽപര്യമില്ലെന്ന് അനുമോൾ"
english_title: " Anumol Single Status Personal Space Relationship Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374495/anumol-single-status-personal-space-interview"
published_at: "2026-07-25T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64535132efb_anumol-single-status-personal-space-interview.jpg"
keywords: ["Latest News", "Anumol", "Anumol Interview", "Single Life", "Personal Space"]
---

# സിംഗിൾ ആയത് കൊണ്ടാണ് ഹാപ്പി': പേഴ്സണൽ സ്പേസ് ഷെയർ ചെയ്യാൻ താൽപര്യമില്ലെന്ന് അനുമോൾ

> **Lead Summary:** > **[**മലയാളം, തമിഴ് സിനിമകളിലൂടെയും ശ്രദ്ധേയമായ വെബ് സീരീസുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനുമോൾ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു."ഞാൻ പ്രൊഡക്ടീവും ഹാപ്പിയുമായി ഇരിക്കുന്നത് സിംഗിൾ ആയി തുടരുന്നതുകൊണ്ടാണ്" എന്നാണ് അനുമോൾ പറയുന്നത്.

## Article Content

> **[**മലയാളം, തമിഴ് സിനിമകളിലൂടെയും ശ്രദ്ധേയമായ വെബ് സീരീസുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനുമോൾ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു."ഞാൻ പ്രൊഡക്ടീവും ഹാപ്പിയുമായി ഇരിക്കുന്നത് സിംഗിൾ ആയി തുടരുന്നതുകൊണ്ടാണ്" എന്നാണ് അനുമോൾ പറയുന്നത്.

ഒരു ബന്ധം താനും പരീക്ഷിച്ചു നോക്കിയതാണെന്നും എന്നാൽ അത് വിജയിച്ചില്ലെന്നും താരം വ്യക്തമാക്കുന്നു. നാട്ടുകാർ വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കാറുണ്ടെന്നും, ഇപ്പോൾ അവർക്ക് മനസ്സിലായിക്കാണും താൻ വിവാഹം കഴിക്കില്ലെന്ന് എന്നും താരം കൂട്ടിച്ചേർത്തു.

> എന്നിരുന്നാലും വീണ്ടും ചോദ്യങ്ങൾ വരുമ്പോൾ, "നിങ്ങൾ നല്ലൊരു പയ്യനെ കൊണ്ടുവരൂ, ഒപ്പം എന്റെ കല്യാണച്ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം" എന്നാണ് താൻ മറുപടി നൽകാറുള്ളതെന്നും അനുമോൾ പറയുന്നു. തന്റെ പേഴ്സണൽ സ്പേസ് മറ്റൊരാളുമായി പങ്കുവെക്കുന്നത് ഇപ്പോൾ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നടി തുറന്നുപറയുന്നു.

> സുഹൃത്തുക്കളുടെ കൂടെ അഞ്ചോ ആറോ ദിവസം ചെലവഴിച്ചാൽ പോലും തനിക്ക് സഫോക്കേഷൻ) അനുഭവപ്പെടാറുണ്ടെന്നാണ് താരം പറയുന്നത്."പിന്നെ ഞാൻ ഒരു കഫേയിൽ ഒറ്റയ്ക്ക് പോയി കോഫി കുടിച്ചാണ് സാധാരണ നിലയിലാകുക. ഇങ്ങനെയുള്ള ഞാൻ എങ്ങനെ എന്റെ ബെഡ്‌റൂം, കിച്ചൺ, ബാത്ത്‌റൂം, കൗച്ച് പോലുള്ള സ്‌പേസുകൾ മറ്റൊരാളുമായി ഷെയർ ചെയ്യും?

> ഒരു പോയിന്റ് വരെ ജീവിതത്തിൽ അത്രയും ഇൻഡിപെൻഡന്റ് ആയി നിന്നിട്ട് പെട്ടെന്ന് ഒരു മാറ്റം വരുമ്പോൾ അത് എങ്ങനെ വർക്ക് ആവും എന്ന് എനിക്കറിയില്ല" എന്നാണ് അനുമോൾ വിശദമാക്കിയത്. എങ്കിലും ജീവിതത്തിൽ കൂടുതൽ പക്വത വരുമ്പോൾ പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വന്നേക്കാമെന്നും താരം സൂചിപ്പിക്കുന്നുണ്ട്.

പണ്ടൊക്കെ വിവാഹം എന്നാൽ സാരിയും മുല്ലപ്പൂവും വെച്ച് ധാരാളം ആളുകളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ആഘോഷമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ തന്നെ സ്നേഹിക്കുന്ന ചുരുക്കം ചിലരെ മാത്രം ഉൾപ്പെടുത്തി ലളിതമായ ഒരു ചടങ്ങ് മതിയെന്നാണ് സഹോദരിയോട് പറയാറുള്ളതെന്നും അനുമോൾ കൂട്ടിച്ചേർത്തു.

'ഇവൻ മേഘരൂപൻ', 'ജമ്ന പ്യാരി', 'പദ്മിനി' തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയും, 'അയലി', 'ഹാർട്ട് ബീറ്റ്' തുടങ്ങിയ തമിഴ് വെബ് സീരീസുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനുമോൾ. കരിയറിൽ സജീവമായി തുടരുമ്പോഴും വ്യക്തിജീവിതത്തിൽ തന്റെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമാണ് താരം മുൻഗണന നൽകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374495/anumol-single-status-personal-space-interview)