---
title: "'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ഗാനത്തിന്റെ വീഡിയോ പുറത്ത്"
english_title: "Video of the song 'KGF Chapter Two' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37448/video-of-the-song-kgf-chapter-two-is-out"
published_at: "2022-04-13T16:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256aa33f0a66_kjf.jpg"
keywords: []
---

# 'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ഗാനത്തിന്റെ വീഡിയോ പുറത്ത്

> **Lead Summary:** രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്'. ഒരു കന്നഡ സിനിമയ്‍ക്ക് ഇത്രയ്‍ക്കും വരവേല്‍പ് ലഭിക്കുന്നതും യാഷിന്റെ 'കെജിഎഫി'നോട് കൂടിയാണ്. 'കെജിഎഫ്' എന്ന ചിത്രം യാഷിനെയും ഇന്ത്യൻ സിനിമയുടെ ശ്രദ്ധയിലെത്തിച്ചു .

## Article Content

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്'. ഒരു കന്നഡ സിനിമയ്‍ക്ക് ഇത്രയ്‍ക്കും വരവേല്‍പ് ലഭിക്കുന്നതും യാഷിന്റെ 'കെജിഎഫി'നോട് കൂടിയാണ്. 'കെജിഎഫ്' എന്ന ചിത്രം യാഷിനെയും ഇന്ത്യൻ സിനിമയുടെ ശ്രദ്ധയിലെത്തിച്ചു .

'കെജിഎഫ് രണ്ട്' ചിത്രം റിലീസ് ചെയ്യാനിരിക്കെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (KGF 2). രവി ബസ്‍റുവാണ് ചിത്രത്തിനായ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മോഹൻ കൃഷ്‍ണ, അൻവര്‍ സാദത്ത്, എം ടി ശ്രുതികാന്ത്, വിപിൻ സേവ്യര്‍, പ്രകാശ് മഹാദേവൻ, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജൻ എന്നിവരാണ് 'സുല്‍ത്താന' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

സുധാംശു ആണ് ചിത്രത്തിനായി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലടക്കമുള്ള ഭാഷകളില്‍ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിട്ടുണ്ട്.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37448/video-of-the-song-kgf-chapter-two-is-out)