---
title: "കുഞ്ഞിനൊപ്പമുള്ള '365 ദിവസങ്ങൾ' ; അമ്മയായ സന്തോഷം പങ്കിട്ട് നടി പത്മപ്രിയ"
english_title: "Padmapriya Motherhood 365 Days Of Life Baby Photos Viral-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374460/padmapriya-motherhood-365-days-baby-photo-viral-new"
published_at: "2026-07-25T09:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64351249a10_padmapriya-motherhood-365-days-baby-photo-viral.jpg"
keywords: ["Latest News", "Padmapriya Baby", "Motherhood", "365 Days Of Life"]
---

# കുഞ്ഞിനൊപ്പമുള്ള '365 ദിവസങ്ങൾ' ; അമ്മയായ സന്തോഷം പങ്കിട്ട് നടി പത്മപ്രിയ

> **Lead Summary:** **[**മലയാളികൾക്ക് സുപരിചിതയായ നടി പദ്മപ്രിയ അമ്മയായതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. '365 ഡെയ്സ് ഓഫ് ലൈഫ്' എന്ന അടികുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള വിലയേറിയ നിമിഷങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

## Article Content

**[**മലയാളികൾക്ക് സുപരിചിതയായ നടി പദ്മപ്രിയ അമ്മയായതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. '365 ഡെയ്സ് ഓഫ് ലൈഫ്' എന്ന അടികുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള വിലയേറിയ നിമിഷങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഒപ്പം റെഡ് ഹാർട്ട് ഇമോജിക്കൊപ്പം ​ഗ്രേറ്റ്ഫുൾ, ഔവ്വർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്നീ ഹാഷ്ടാഗുകളും കുറിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുഖമോ പൂർണചിത്രമോ നടി പുറത്തുവിട്ടിട്ടില്ല. തന്റെയും ഭർത്താവ് ജാസ്മിൻ ഷായുടെയും കൈക്കുള്ളിലിരിക്കുന്ന കുഞ്ഞിന്റെ ചെറിയ കൈകളുടെ മനോഹരമായ ചിത്രങ്ങൾ മാത്രമാണ് പോസ്റ്റിലുള്ളത്.

കുഞ്ഞിന്റെ ജെൻഡർ പോലും പദ്മപ്രിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പോസ്റ്റ് പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. റിമ കല്ലിങ്കൽ ഉൾപ്പെടെ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് കമന്റുകളിലൂടെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

**സിനിമയിൽ നിന്ന് കുടുംബജീവിതത്തിലേക്ക്**

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയുടെ തെലുങ്ക് റീമേക്കായ 'സീനു വാസന്തി ലക്ഷ്മി'യിലൂടെയാണ് പദ്മപ്രിയ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

'സീനു വാസന്തി ലക്ഷ്മി'ക്ക് ശേഷം എത്തിയ മമ്മൂട്ടി - ബ്ലെസി കൂട്ടുകെട്ടിലെ 'കാഴ്ച'യിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് അമൃതം, രാജമാണിക്യം, വടക്കും നാഥൻ, കറുത്ത പക്ഷികൾ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.

കരിയറിന്റെ തിളക്കമുള്ള നാളുകളിൽ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ഉപരിപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരം തീരുമാനിച്ചത്.

**വിവാഹവും വിശേഷങ്ങളും**

ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പദ്മപ്രിയയുടെ ഭർത്താവ്. 2014-ലാണ് ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായും പദ്മപ്രിയയും തമ്മിലുള്ള വിവാഹം നടന്നത്. മുംബൈയില്‍ വച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374460/padmapriya-motherhood-365-days-baby-photo-viral-new)