---
title: "'സായിപ്പിന്റെ അപ്പർക്ലാസ് ശീലങ്ങൾ പഠിച്ചവർക്ക് ഇന്ത്യയെ മനസ്സിലാവില്ല'; പേളി മാണിക്കെതിരെ രൂക്ഷവിമർശനവുമായി ലിജീഷ് കുമാർ"
english_title: "Pearle Maaney Jantar Mantar Protest Comments Sparks Debate, Writer Lijeesh Kumar Criticizes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374459/pearle-maaney-jantar-mantar-protest-lijeesh-kumar-criticism"
published_at: "2026-07-25T09:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6432e1d6409_Pearle_Maaney,_Jantar_Mantar,_Student_Protest,_Lijeesh_Kumar,_Delhi_Protest,_Influencer_Controversy.jpg"
keywords: ["Pearle Maaney", "Jantar Mantar", "Student Protest", "Lijeesh Kumar", "Delhi Protest", "Influencer Controversy"]
---

# 'സായിപ്പിന്റെ അപ്പർക്ലാസ് ശീലങ്ങൾ പഠിച്ചവർക്ക് ഇന്ത്യയെ മനസ്സിലാവില്ല'; പേളി മാണിക്കെതിരെ രൂക്ഷവിമർശനവുമായി ലിജീഷ് കുമാർ

> **Lead Summary:** **[**ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി നടത്തിയ പ്രതികരണം വലിയ ചർച്ചയാകുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന വിധത്തിലുള്ള പേളിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി എഴുത്തുകാരൻ ലിജീഷ് കുമാർ രംഗത്തെത്തി.

## Article Content

**[**ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി നടത്തിയ പ്രതികരണം വലിയ ചർച്ചയാകുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന വിധത്തിലുള്ള പേളിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി എഴുത്തുകാരൻ ലിജീഷ് കുമാർ രംഗത്തെത്തി.

> "പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്" എന്ന പരിഹാസത്തോടെയാണ് ലിജീഷ് കുമാറിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ആരംഭിക്കുന്നത്. അപ്പർ ക്ലാസ് ശീലങ്ങളും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയ ഇത്തരം 'സ്‌നോബുകൾക്ക്' പാവപ്പെട്ട മനുഷ്യരുടെ ത്യാഗവും നൊമ്പരവും നിറഞ്ഞ ഇന്ത്യയെ മനസ്സിലാവില്ലെന്ന് അദ്ദേഹം വിമർശിച്ചു.

പ്രിവിലേജ്ഡ് ഇൻഫ്ലുവൻസർമാരുടെ വാക്കുകളിൽ വീണുപോകാതെ അഭിമാനത്തോടെ പോരാടുന്ന ഇന്ത്യൻ യുവത്വത്തിനും സമരം ചെയ്യുന്ന കുട്ടികൾക്കുമൊപ്പമാണ് താനെന്നും ലിജീഷ് കുറിപ്പിൽ വ്യക്തമാക്കി.

**ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്**

പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്.

പഴകിയ കുഞ്ഞുങ്ങൾ പേളിയാണ് !!

മെറ്റ്കാഫോർസിൽ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പർക്ലാസ് വെടിപറച്ചിലുകളും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്നോബുകൾക്ക് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം, സെൻസിറ്റിവിറ്റിയുണ്ടാവണം എന്നൊന്നും അലറുന്നതിൽ വലിയ കാര്യമില്ല.

പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ അവർക്ക് മനസിലാവില്ല. ഭരണകൂടത്തിൻ്റെ ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർമാർ മാത്രമാണ് അവരെല്ലാക്കാലത്തും. മണിയടിക്കാരുമതെ, മൈനർ രവിമാരുമതെ, കൃഷ്ണ കുമാരന്മാരുമതെ.

ഏതു കൊള്ളണമെന്നും ആരെ തള്ളണമെന്നും ഞങ്ങൾക്കറിയാം. സംഘബോധത്തിന്റെ തുപ്പലുരസിയെറിയുന്ന പ്രിവിലേജ്ഡ് ഇൻഫ്ലുവൻസർമാരുടെ ബോളിൽ ക്ലീൻബൗൾഡാവില്ല ഇന്ത്യൻ യുവത്വം. അഭിമാനത്തോടെ, ആദരവോടെ ഇപ്പോഴും എപ്പോഴും പൊരുതുന്ന കുട്ടികൾക്കൊപ്പം.

നീറ്റ് ചോദ്യപ്പേപ്പർ ചോർന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറിൽ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷതിരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വിമർശനത്തിന് ഇടയായത്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അൽപ സമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക', പേളി കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374459/pearle-maaney-jantar-mantar-protest-lijeesh-kumar-criticism)