---
title: "അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍"
english_title: "Mohanlal takes charge of 20 years of education for 20 tribal students in Attappadi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37445/mohanlal-takes-charge-of-20-years-of-education-for-20-tribal-students-in-attappadi"
published_at: "2022-04-13T15:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256a5e2b360e_mohanlal.jpg"
keywords: []
---

# അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

> **Lead Summary:** അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്നത്.

**

ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്‌സ് എന്ന സ്ഥാപനവും ഉണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാര്‍ഗദര്‍ശനവും ഇത് വഴി അവര്‍ക്കു നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

[https://www.facebook.com/ActorMohanlal/posts/550762429750360**](https://www.facebook.com/ActorMohanlal/posts/550762429750360)

കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്‌നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37445/mohanlal-takes-charge-of-20-years-of-education-for-20-tribal-students-in-attappadi)