---
title: "പേളിയുടെ പരാമർശം വിവാദത്തിൽ; 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിളിച്ചത് എന്റെ അച്ഛനെന്ന് സിബി മലയിലിന്റെ മകൻ"
english_title: "Jo Malail Slams Pearle Maaney Over CBI Malail Comment NEET Protest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374406/jo-malail-slams-pearle-maaney-over-cbi-malail-comment-neet-protest"
published_at: "2026-07-24T17:23:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/6a6352643c46d_jo-malail-slams-pearle-maaney-over-cbi-malail-comment-neet-protest.jpg"
keywords: ["Latest News", "Pearle Maaney", "Jo Malail", "NEET", "Controversy"]
---

# പേളിയുടെ പരാമർശം വിവാദത്തിൽ; 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിളിച്ചത് എന്റെ അച്ഛനെന്ന് സിബി മലയിലിന്റെ മകൻ

> **Lead Summary:** **[ **ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രതികരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പേളി മാണിക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിൽ രംഗത്ത്. സമരം നിർത്തി വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട പേളിയുടെ നിലപാട് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

## Article Content

**[ **ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രതികരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പേളി മാണിക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിൽ രംഗത്ത്. സമരം നിർത്തി വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട പേളിയുടെ നിലപാട് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് മറുപടി നൽകുന്നതിനിടെ മലയാളത്തിലെ പ്രശസ്ത സംവിധായകൻ സിബി മലയിലിനെ 'പരാജയപ്പെട്ട സംവിധായകൻ' എന്ന് പരോക്ഷമായി വിശേഷിപ്പിച്ച് പേളി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്.

തന്റെ പോസ്റ്റിനെതിരെ രംഗത്തുവന്നവരെ വിമർശിച്ചുകൊണ്ട്, 'തന്റെ 4 പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥയെഴുതുകയാണ് പരാജയപ്പെട്ട ഒരു സംവിധായകൻ' എന്നായിരുന്നു പേളി കുറിച്ചത്.

> എന്നാൽ മണിക്കൂറുകൾക്കകം തന്നെ പേളി ഈ പോസ്റ്റ് പിൻവലിക്കുകയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി സിബി മലയിലിന്റെ മകൻ ജോ മലയിൽ എത്തിയത്. "ഹേയ് മോമ്മ ബെയർ, നിങ്ങൾ ആ പറഞ്ഞ 'പരാജയപ്പെട്ട സംവിധായകൻ' എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിട്ട് പോസ്റ്റ് ഇടുക.

> നട്ടെല്ലില്ലാത്ത മകനെയല്ല എന്റെ അച്ഛൻ വളർത്തിയത്," എന്ന് ജോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു. കൂടാതെ പകുതി മാത്രം വെന്ത നയതന്ത്രം പറഞ്ഞ് ഉപദേശിക്കാൻ നിൽക്കരുതെന്നും അദ്ദേഹം പേളിയെ ഓർമ്മിപ്പിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിലെ പേളിയുടെ നിലപാടിനെതിരെ ജോ മലയിൽ അടക്കമുള്ളവർ നേരത്തെയും രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374406/jo-malail-slams-pearle-maaney-over-cbi-malail-comment-neet-protest)