പേളിയുടെ പരാമർശം വിവാദത്തിൽ; 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിളിച്ചത് എന്റെ അച്ഛനെന്ന് സിബി മലയിലിന്റെ മകൻ

പേളിയുടെ പരാമർശം വിവാദത്തിൽ; 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിളിച്ചത് എന്റെ അച്ഛനെന്ന് സിബി മലയിലിന്റെ മകൻ
2026-07-24T17:23:00 | By Krishnapriya S R
#Latest News #Pearle Maaney #Jo Malail #NEET #Controversy

(moviemax.in) ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രതികരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പേളി മാണിക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിൽ രംഗത്ത്. സമരം നിർത്തി വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട പേളിയുടെ നിലപാട് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് മറുപടി നൽകുന്നതിനിടെ മലയാളത്തിലെ പ്രശസ്ത സംവിധായകൻ സിബി മലയിലിനെ 'പരാജയപ്പെട്ട സംവിധായകൻ' എന്ന് പരോക്ഷമായി വിശേഷിപ്പിച്ച് പേളി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്.

തന്റെ പോസ്റ്റിനെതിരെ രംഗത്തുവന്നവരെ വിമർശിച്ചുകൊണ്ട്, 'തന്റെ 4 പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥയെഴുതുകയാണ് പരാജയപ്പെട്ട ഒരു സംവിധായകൻ' എന്നായിരുന്നു പേളി കുറിച്ചത്.

എന്നാൽ മണിക്കൂറുകൾക്കകം തന്നെ പേളി ഈ പോസ്റ്റ് പിൻവലിക്കുകയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി സിബി മലയിലിന്റെ മകൻ ജോ മലയിൽ എത്തിയത്. "ഹേയ് മോമ്മ ബെയർ, നിങ്ങൾ ആ പറഞ്ഞ 'പരാജയപ്പെട്ട സംവിധായകൻ' എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിട്ട് പോസ്റ്റ് ഇടുക.

നട്ടെല്ലില്ലാത്ത മകനെയല്ല എന്റെ അച്ഛൻ വളർത്തിയത്," എന്ന് ജോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു. കൂടാതെ പകുതി മാത്രം വെന്ത നയതന്ത്രം പറഞ്ഞ് ഉപദേശിക്കാൻ നിൽക്കരുതെന്നും അദ്ദേഹം പേളിയെ ഓർമ്മിപ്പിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിലെ പേളിയുടെ നിലപാടിനെതിരെ ജോ മലയിൽ അടക്കമുള്ളവർ നേരത്തെയും രംഗത്തെത്തിയിരുന്നു.

Content Highlight: Jo Malail Slams Pearle Maaney Over CBI Malail Comment NEET Protest

#Latest News #Pearle Maaney #Jo Malail #NEET #Controversy

Next TV

Related Stories
ഭാവനയുടെ 'അനോമി' ആമസോൺ പ്രൈമിൽ; 9 ദിവസം കൊണ്ട് 1.7 കോടി നേടി ഒടിടിയിലെത്തി

Jul 24, 2026 04:00 PM

ഭാവനയുടെ 'അനോമി' ആമസോൺ പ്രൈമിൽ; 9 ദിവസം കൊണ്ട് 1.7 കോടി നേടി ഒടിടിയിലെത്തി

ഭാവന നായികയായ അനോമി ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു. മരണത്തിന്റെ സമവാക്യം എന്ന പ്രമേയവുമായി എത്തിയ സൈക്കോ ത്രില്ലർ 9 ദിവസം കൊണ്ട് 1.7 കോടി...

Read More >>
അഭിപ്രായസ്വാതന്ത്ര്യം 1947-ൽ കിട്ടിയതാണ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ

Jul 24, 2026 11:42 AM

അഭിപ്രായസ്വാതന്ത്ര്യം 1947-ൽ കിട്ടിയതാണ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ

ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ഷൈൻ ടോം ചാക്കോ. ഭരണത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തരുതെന്ന്...

Read More >>
'ചന്ദനമഴ'യിലെ ആ ദേഷ്യക്കാരി യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണോ? നടി രൂപശ്രീയുടെ പുതിയ വെളിപ്പെടുത്തൽ

Jul 24, 2026 11:12 AM

'ചന്ദനമഴ'യിലെ ആ ദേഷ്യക്കാരി യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണോ? നടി രൂപശ്രീയുടെ പുതിയ വെളിപ്പെടുത്തൽ

ചന്ദനമഴയിലെ ഊർമിള ദേവി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ രൂപശ്രീ മനസ് തുറന്നു. സീരിയൽ ഷൂട്ടിംഗിലെ ബുദ്ധിമുട്ടുകളും ആരാധകരുടെ...

Read More >>
ശ്വേത തുടരണോ? ശ്വേതയ്ക്ക് പിന്തുണ നൽകാൻ ആരുമില്ല! 'അമ്മ പെൺമക്കൾ' ഗ്രൂപ്പിൽ പോൾ വോട്ടെടുപ്പ്

Jul 24, 2026 10:56 AM

ശ്വേത തുടരണോ? ശ്വേതയ്ക്ക് പിന്തുണ നൽകാൻ ആരുമില്ല! 'അമ്മ പെൺമക്കൾ' ഗ്രൂപ്പിൽ പോൾ വോട്ടെടുപ്പ്

അമ്മ സംഘടനയിൽ ശ്വേതാ മേനോനെതിരെ അതൃപ്തി. തെരഞ്ഞെടുപ്പ് വേണോ എന്ന പോളിൽ 32 പേരും അനുകൂലിച്ചു. ഹേമ കമ്മിറ്റി കുറ്റാരോപിതർക്കെതിരെയാണ് പോരാട്ടമെന്ന്...

Read More >>
'സേതുമാധവനെ കൊല്ലേണ്ടിയിരുന്നില്ല, മൂന്നാം ഭാഗം ചെയ്യാമായിരുന്നു; 'കിരീടം' 'ചെങ്കോൽ' അനുഭവങ്ങളുമായി ദിനേശ് പണിക്കർ

Jul 24, 2026 10:16 AM

'സേതുമാധവനെ കൊല്ലേണ്ടിയിരുന്നില്ല, മൂന്നാം ഭാഗം ചെയ്യാമായിരുന്നു; 'കിരീടം' 'ചെങ്കോൽ' അനുഭവങ്ങളുമായി ദിനേശ് പണിക്കർ

കിരീടം സിനിമയുടെ നിർമാതാവ് ദിനേശ് പണിക്കർ ചെങ്കോലിനെക്കുറിച്ച്. മോഹൻലാലിന്റെ കഥാപാത്രത്തെ കൊല്ലേണ്ടിയിരുന്നില്ലെന്നും തിലകന്റെ കഥാപാത്രം...

Read More >>
'ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട്'; അച്ഛന്റെ വാക്കുകൾ തള്ളി അഹാന

Jul 24, 2026 08:08 AM

'ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട്'; അച്ഛന്റെ വാക്കുകൾ തള്ളി അഹാന

ഡൽഹി വിദ്യാർഥി സമരത്തെ ന്യായീകരിച്ച അച്ഛൻ കൃഷ്ണ കുമാറിനെതിരെ നടി അഹാന കൃഷ്ണ. വിദ്യാർഥികളുടെ വേദനയും ഭരണകൂട വീഴ്ചയും ചൂണ്ടിക്കാട്ടി...

Read More >>
Top Stories

News Roundup