---
title: "30-ാം വയസ്സിൽ പിറന്ന അനുജത്തി; വ്ലോഗർ സഹാൻഡ്രിയയുടെ 'ചേച്ചിയമ്മ' വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറൽ"
english_title: "Malappuram Sister Celebrates Baby Sister Meha First Birthday Viral Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374394/malappuram-sister-meha-first-birthday-viral-video"
published_at: "2026-07-24T16:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a634614a8d7f_malappuram-sister-meha-first-birthday-viral-video.jpg"
keywords: ["Latest News", "Viral", "Malappuram", "Birthday"]
---

# 30-ാം വയസ്സിൽ പിറന്ന അനുജത്തി; വ്ലോഗർ സഹാൻഡ്രിയയുടെ 'ചേച്ചിയമ്മ' വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറൽ

> **Lead Summary:** **[** 30-ാം വയസിൽ പിറന്ന അനുജത്തി. ചേച്ചിയമ്മയ്ക്ക് മകളെ പോലെ. മലപ്പുറം സ്വദേശിനിയായ വ്ലോഗർ സഹാൻഡ്രിയ സലിം കുഞ്ഞനുജത്തി മെഹയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.തങ്ങൾക്ക് തീർത്തും അപ്രതീക്ഷിതമായി കിട്ടിയ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തെയാണ് കഴിഞ്ഞ ഒരു വർഷമായി ഈ കുടുംബം ആഘോഷിക്കുന്നത്.

## Article Content

**[** 30-ാം വയസിൽ പിറന്ന അനുജത്തി. ചേച്ചിയമ്മയ്ക്ക് മകളെ പോലെ. മലപ്പുറം സ്വദേശിനിയായ വ്ലോഗർ സഹാൻഡ്രിയ സലിം കുഞ്ഞനുജത്തി മെഹയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.തങ്ങൾക്ക് തീർത്തും അപ്രതീക്ഷിതമായി കിട്ടിയ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തെയാണ് കഴിഞ്ഞ ഒരു വർഷമായി ഈ കുടുംബം ആഘോഷിക്കുന്നത്.

മെഹസ്രിയ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്. വീട്ടിൽ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത് 'മെഹ' എന്നാണ്.സഹാൻഡ്രിയയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഒരു ചേട്ടനും ഒരു ചേച്ചിയും. ചേച്ചിക്ക് 30 വയസ്സ് തികഞ്ഞ സമയത്താണ് മെഹ എന്ന കൊച്ചുവാവയുടെ ഗ്രാൻഡ് എൻട്രി.

അതുകൊണ്ടുതന്നെ മെഹ സഹാൻഡ്രിയയ്ക്ക് അനുജത്തി മാത്രമല്ല, മകളെ പോലെയുമാണ്.കുഞ്ഞ് പിറന്നത് മുതലുള്ള എല്ലാ വിശേഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ഹൃദയസ്പർശിയായ റീൽസാണ് സഹാൻഡ്രിയ പങ്കുവെച്ചത്.

ലേബർ റൂമിന് പുറത്ത് കാത്തുനിന്ന് കുഞ്ഞിനെ ആദ്യമായി കൈകളിലേക്ക് ഏറ്റുവാങ്ങുന്നത് മുതൽ, കുഞ്ഞിനെ കുളിപ്പിക്കുന്നതും ഉറക്കുന്നതും തീറ്റിക്കുന്നതും വരെ ചേച്ചിയമ്മയുടെ മേൽനോട്ടത്തിലാണ്.

കുഞ്ഞിന് പേര് നൽകാനുള്ള ഭാഗ്യം പോലും ചേച്ചിക്കും ചേട്ടനും ഒരുമിച്ചായിരുന്നു. സഹോദരങ്ങളുടെ പേരുപോലെ കടിച്ചാൽ പൊട്ടാത്ത 'മെഹസ്രിയ' എന്ന പേരാണ് അവർ തിരഞ്ഞെടുത്തത്.കുഞ്ഞിന്റെ വരവ് ഏറെ നാൾ സർപ്രൈസ് ആയി സൂക്ഷിച്ചിരുന്ന സഹാൻഡ്രിയ, ഒന്നാം പിറന്നാൾ ദിനത്തിലാണ് മെഹയെ ലോകത്തിന് പരിചയപ്പെടുത്തിയത്.

'ഈ വീഡിയോ ഇത്രയും ആളുകളിലേക്ക് എത്തുമെന്ന് ഞാൻ കരുതിയില്ല. മെഹയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. വർഷങ്ങൾക്കിപ്പുറം തന്റെ ആദ്യ പിറന്നാളിന് ഇത്രയധികം പേരുടെ സ്നേഹം കിട്ടിയ കാര്യം മെഹയ്ക്ക് ഏറ്റവും വലിയ ഓർമ്മയായിരിക്കും' എന്നാണ് സഹാൻഡ്രിയ ക്യാപ്ഷനിൽ കുറിച്ചത്.ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ 2.3 മില്യണിലധികം വ്യൂസാണ് വീഡിയോ നേടിയത്.

നാട്ടിലും വിദേശത്തും സഞ്ചരിക്കുന്ന ആക്റ്റീവ് വ്ലോഗർ ആയ സഹാൻഡ്രിയ, മെഹയേയും കൂട്ടി ഇടുക്കി വരെ യാത്ര പോയതിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. വലിയ പ്രായത്തിൽ അനുജത്തിയെ കിട്ടിയവർ ഏറെയാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374394/malappuram-sister-meha-first-birthday-viral-video)