---
title: "കോടികൾ വാരി 'ജനനായകൻ'; വിജയ്ക്ക് 275 കോടി, മമിതയ്ക്ക് 2 കോടി! ജനനായകൻ' താരങ്ങളുടെ പ്രതിഫലം പുറത്ത്"
english_title: "Jananayagan Movie Cast Salary Vijay Bobby Deol Pooja Hegde Remuneration-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374368/jananayagan-movie-cast-salary-vijay-pooja-hegde-bobby-deol-new"
published_at: "2026-07-24T15:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6335a56a735_jananayagan-movie-cast-salary-vijay-pooja-hegde-bobby-deol.jpg"
keywords: ["Latest News", "Jananayagan", "Thalapathy Vijay", "Pooja Hegde", "Mamitha Baiju"]
---

# കോടികൾ വാരി 'ജനനായകൻ'; വിജയ്ക്ക് 275 കോടി, മമിതയ്ക്ക് 2 കോടി! ജനനായകൻ' താരങ്ങളുടെ പ്രതിഫലം പുറത്ത്

> **Lead Summary:** **[**ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ 'ജനനായകൻ' ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും മികച്ച രീതിയിലാണ് ആരാധകർ സിനിമ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

**[**ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ 'ജനനായകൻ' ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും മികച്ച രീതിയിലാണ് ആരാധകർ സിനിമ ഏറ്റെടുത്തിരിക്കുന്നത്.

ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 41 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രം നേടിയതെന്ന് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെ, ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 220 കോടി മുതൽ 275 കോടി രൂപ വരെയാണ് നായകൻ വിജയ്ക്ക് ലഭിച്ച പ്രതിഫലം. ഇതോടെ തമിഴ് സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡും വിജയ് സ്വന്തമാക്കി.

ചിത്രത്തിൽ നായികയായ പൂജ ഹെഗ്ഡെയ്ക്ക് 6 കോടി രൂപ പ്രതിഫലം ലഭിച്ചപ്പോൾ, വില്ലൻ വേഷത്തിലെത്തിയ ബോബി ഡിയോളിന് 5 മുതൽ 10 കോടി രൂപ വരെ ലഭിച്ചു. പ്രകാശ് രാജിന് 5 കോടി, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ എന്നിവർക്ക് 3 കോടി രൂപ വീതം, നരേന് 2.5 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.

ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത മലയാളി താരം മമിത ബൈജുവിന് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംവിധായകൻ എച്ച്. വിനോദിന് 25 കോടി രൂപയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 13 കോടി രൂപയുമാണ് ലഭിച്ചത്.

തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയത് 36.50 കോടി രൂപ. തെലുങ്ക് പതിപ്പ് 2.75 കോടിയും ഹിന്ദി പതിപ്പ് 1.75 കോടി രൂപയും നേടി. തെലുങ്കിൽ ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി'യുടെ റീമേക്കായ ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാണം ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374368/jananayagan-movie-cast-salary-vijay-pooja-hegde-bobby-deol-new)