---
title: "അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും"
english_title: "Parassala Police Arrest Two With 10.5 Kg Ganja In Nediyamcode"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374212/parassala-police-arrest-ganja-smugglers-nediyamcode"
published_at: "2026-07-23T22:08:00+05:30"
category: "Kerala"
language: "ml"
image: "https://moviemax.in/image-uploads/6a62437b86aef_parassala-police-arrest-ganja-smugglers-nediyamcode.jpg"
keywords: ["Parassala Police", "Ganja Seizure", "Nediyamcode", "Drug Smuggling", "Thiruvananthapuram"]
---

# അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

> **Lead Summary:** **തിരുവനന്തപുരം: **വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പാറശാല പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വെള്ളറട കാക്കതൂക്കി സ്വദേശികളായ സുരേഷ് , അരുൺ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നെടിയാംകോട് വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം.

## Article Content

**തിരുവനന്തപുരം: **വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പാറശാല പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വെള്ളറട കാക്കതൂക്കി സ്വദേശികളായ സുരേഷ് , അരുൺ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നെടിയാംകോട് വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം.

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കളുമായി വരികയായിരുന്ന ഹോണ്ട സിറ്റി കാറിനെ പൊലീസ് തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഇതോടെ കാറിലുണ്ടായിരുന്ന പ്രതികൾ ഒരു ചാക്ക് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം പൊലീസിനെ വെട്ടിച്ച് കടന്നു. കാരക്കോണം ഭാഗത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്ന് ഉപേക്ഷിച്ച ചാക്ക് പൊലീസ് പരിശോധിച്ചു.

ഇതിൽ നിന്ന് 10.5 കിലോ കഞ്ചാവാണ് കണ്ടെടുത്തത്.സംഭവ സമയത്ത് പ്രതികൾ രക്ഷപ്പെട്ടെങ്കിലും കാറിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374212/parassala-police-arrest-ganja-smugglers-nediyamcode)