---
title: "പ്രശസ്ത സംവിധായകനുമായി രഹസ്യബന്ധം; വെളിപ്പെടുത്തലുമായി നടി"
english_title: "Actress Mandana Karimi has revealed that she is pregnant with a famous Bollywood director."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37413/actress-mandana-karimi-has-revealed-that-she-is-pregnant-with-a-famous-bollywood-director"
published_at: "2022-04-13T13:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256807b00ea4_maduri.jpg"
keywords: []
---

# പ്രശസ്ത സംവിധായകനുമായി രഹസ്യബന്ധം; വെളിപ്പെടുത്തലുമായി നടി

> **Lead Summary:** ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ഗര്‍ഭിണിയായ ശേഷം സംവിധായകന്റെ വിധം മാറിയെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദനെ വെളിപ്പെടുത്തി.

## Article Content

ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ഗര്‍ഭിണിയായ ശേഷം സംവിധായകന്റെ വിധം മാറിയെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദനെ വെളിപ്പെടുത്തി.

‘ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു.

ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്‍. പലരുടേയും ആരാധനാപാത്രം.’

‘ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി.

അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു’ മന്ദന വെളിപ്പെടുത്തി. ഇറാനിയന്‍ മോഡലായ നടി ‘റോയ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മന്ദനയുടെ തുറന്നുപറച്ചില്‍ അടങ്ങുന്ന പ്രമോ വിഡിയോ പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37413/actress-mandana-karimi-has-revealed-that-she-is-pregnant-with-a-famous-bollywood-director)