2022-04-13T13:02:00

കെ.ജി.എഫിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ നടി ശ്രീനിധിയെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ അപമാനിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരണമുണ്ടായിരുന്നു.

ശ്രീനിധിയോട് കാര്യങ്ങള്‍ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉയര്‍ന്നത്.



വിമര്‍ശനങ്ങള്‍ ശക്തമായതിനു ശേഷം പരിപാടിയുടെ അവതാരകന്‍ വിശദീകരണവുമായി എത്തിയിരുന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്നേ സുപ്രിയ, ശ്രീനിധി ഷെട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയും സ്വീകരിക്കുകയും ഹഗ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ഈ വിവാദങ്ങള്‍ക്ക് മറുപടിയായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ, ശ്രീനിധി ഷെട്ടി എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി താരം പോസ്റ്റ് ചെയ്തു. ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.

Content Highlight: Cyber ​​attack on Supriya; Finally Prithviraj's reply

Next TV

Top Stories










News Roundup