കോളിവുഡിലെ ക്രോണിക് ബാച്ചിലറായ സിമ്പുവിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിവസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ പുതിയ ലുക്ക് പുറത്തു വന്നത്. അതിന്റെ ആഘോഷം കഴിയുന്നതിന് മുൻപാണ് പുതിയ ചിത്രം എത്തിയിരിക്കുന്നത് .
ഇത്തവണ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഗെറ്റപ്പല്ല. നല്ല ചിട്ടയുള്ള വിദ്യാർഥിയായിയിട്ടാണ് നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നടി ശരണ്യ മോഹന് കീഴിൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുകയാണ് ചിമ്പു. ശരണ്യയുടെ കീഴിൽ ചിമ്പു ഭരതനാട്യം അഭ്യസിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്.
എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പുതിയ ചിത്രത്തിന് വേണ്ടിയാണോ നൃത്തം അഭ്യസിക്കുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരനാണ് സിമ്പുവിന്റെ പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി നടൻ ശരീര ഭാരം കുറച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആയതോടെ ശരീര ഭാരം വീണ്ടും വർധിച്ചിരുന്നു.
പിന്നീട് വർക്കൗട്ടിലൂടെ ശരീര ഭാരം കുറയ്ക്കുകയായിരുന്നു. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജാണ് സിമ്പുവിന്റെ ട്രെയിനർ. 101 കിലോ ആയിരുന്നു നടന്റെ നിലവിലെ ശരീര ഭാരം 71 കിലോയാണ്.
സിമ്പു എടുത്ത കഠിന പ്രയത്നത്തിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്ദീപ് രാജ് പറഞ്ഞിരുന്നു, പുലർച്ചെ 4.30 മുതൽ സിമ്പു ജിം വർക്കൗട്ടുകൾ ആരംഭിക്കും.
ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു.
സാലഡുകൾ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു.
കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് കൂട്ടിച്ചേർത്തു.
Simbu is the all time romantic hero of the South Indian audience. He is not only an actor but also a director and a great singer