2026-07-21T08:53:00

#Shweta Menon #AMMA #Hema Committee #Malayalam Cinema #Power Group

( https://moviemax.in/ ) ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് നടിയും അമ്മ സംഘടനയുടെ സെക്രട്ടറിയുമായ ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്."എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായ യുദ്ധമല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനെതിരെയുള്ള പോരാട്ടമാണ്.

താൻ ഉള്ളിടത്തോളം കാലം ആരോപണം നേരിടുന്നവർ അമ്മയുടെ ഭരണസമിതിയിൽ വരില്ല" എന്ന് ശ്വേത കുറിച്ചു.കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുകയാണെന്നും ശ്വേത ആരോപിച്ചു. "കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ നൽകി എന്ന ആരോപണത്തിന്റെ ലോജിക് എന്താണ്?

ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട ആവശ്യമെന്താണ്?" എന്നും അവർ ചോദിച്ചു.അമ്മ സംഘടനയിൽ രാഷ്ട്രീയവും മതവും വർഗീയതയും കടത്തിക്കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്ന് ശ്വേത അഭ്യർഥിച്ചു. "പിഷാരടി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ പോലും ഗൗരവമായി ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്?

സുതാര്യത വേണമെങ്കിൽ എല്ലാ ആരോപണങ്ങളും മേശപ്പുറത്ത് വരണം" എന്ന് അവർ പറഞ്ഞു.തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസിനും വേണ്ടി താൻ നിലകൊള്ളുകയാണെന്നും ശ്വേത വ്യക്തമാക്കി.

അമ്മയുടെ ആഭ്യന്തര തെരഞ്ഞെടുപ്പും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവാദങ്ങളും ഒരേ സമയം ചർച്ചയാകുന്നതിനിടെയാണ് ശ്വേതയുടെ ഈ ശക്തമായ പ്രതികരണം. സംഘടനയെ ശുദ്ധീകരിക്കുകയും കുറ്റാരോപിതരെ അകറ്റി നിർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ശ്വേതയുടെ കുറിപ്പ്

ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.

ഒന്നാമത്…

കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. Can someone please explain the logic behind this accusation? लॉजिक गया तेल लेने। 😏

രണ്ടാമത്…

ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്

ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. AMMAയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.

പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!!

എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.

I will not be intimidated.

I will not be silenced.

I will not surrender.

I will not back down.

The truth deserves to be heard.

AMMA deserves better.

Shwetha Menon

President, AMMA




Content Highlight: Shweta Menon Says Fight Is Against Hema Committee Accused In AMMA

#Shweta Menon #AMMA #Hema Committee #Malayalam Cinema #Power Group

Next TV

Top Stories










News Roundup






GCC News